|    Jun 25 Sun, 2017 12:31 am
FLASH NEWS

നിലമ്പൂര്‍ കൊലപാതകം: പ്രതിഷേധ കൂട്ടായ്മ നടത്തി

Published : 30th November 2016 | Posted By: SMR

കണ്ണൂര്‍: നിലമ്പൂര്‍ വനത്തില്‍ രണ്ടു മാവോവാദി നേതാക്കളെ പോലിസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പൗരാവകാശ സമിതി കണ്ണൂരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൃഷ്ണന്‍ കരിങ്കല്‍കുഴി അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ വ്യാജ ഏറ്റമുട്ടലിനെയും കൊലപാതകത്തെയും കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്ന നടപടി തിരുത്തണമെന്ന് ചടങ്ങില്‍ സംസാരിച്ച കെ സി ഉമേഷ്ബാബു ആവശ്യപ്പെട്ടു. ജനാധിപത്യ സമൂഹത്തില്‍ പോലീസിന് ആരെയും വെടിവെച്ചു കൊല്ലാനുള്ള അധികാരമില്ല. കൂത്തുപറമ്പ് വെടിവയ്പില്‍ കൊല്ലപ്പെട്ട അഞ്ചുപേരെ രക്തസാക്ഷികളായി കാണുന്ന സിപിഎം മനുഷ്യാവകാശത്തിനായി പോരാട്ടം നടത്തുന്നവരെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിനൊപ്പം നില്‍ക്കുമെന്ന് കരുതുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ഇത്തരമൊരു നിയമത്തിന് കൂട്ടുപിടിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. യുഎപിഎ ചുമത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മാനന്തവാടിയിലെ ആദിവാസി പ്രവര്‍ത്തക എം ഗൗരി, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ്,  കെ കെ ഫിറോസ്, സണ്ണി അമ്പാട്ട്, കെ സുനില്‍കുമാര്‍, പള്ളിപ്രം പ്രസന്നന്‍, അഡ്വ. കസ്തൂരി ദേവന്‍, പ്രേമന്‍ പാതിരിയാട് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക