|    Feb 22 Wed, 2017 2:13 pm
FLASH NEWS

നിലമ്പൂര്‍ കൊലപാതകം: കോഴിക്കോട് ലോ കോളജ് വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി

Published : 30th November 2016 | Posted By: SMR

കോഴിക്കോട്: നിലമ്പൂരില്‍ മാവോവാദി നേതാക്കളായ കുപ്പുദേവരാജിനെയും അജിത എന്ന കാവേരിയെയും കൊലപെടുത്തിയ പോലീസ് നടപടിയിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ഈന്‍ക്വിലാബ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ലോ കോളജില്‍ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി.തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ഉദ്ഘാടനം ചെയ്തു. മാവോയിസ്റ്റ് നേതാക്കളുടെ കൊലപാതകത്തിന്റെ  വസ്തുതകള്‍ പുറത്ത് കൊണ്ട് വരാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു. പോലീസ് നടപടിയില്‍ മുഖ്യമന്ത്രി മൗനം അവസാനിപ്പിക്കമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. ഭരണകൂടത്തിന്റെ ഹിംസക്കെതിരെ കലായലയങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ഇടത്പക്ഷ ഭരണകൂടം മാവോയിസ്റ്റ്കള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പഠാന്തരം വിദ്യാര്‍ഥി കൂട്ടായ്മ സംസ്ഥാന കോഡിനേറ്റര്‍ അഭിലാഷ് പടച്ചേരി പറഞ്ഞു. എഐഎസ്എഫ് പ്രതിനിധി ചാള്‍സ് സംസാരിച്ചു. ഈന്‍ക്വിലാബ് സറ്റുഡന്റ്‌സ് മൂവ്‌മെന്റ് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് സമാപന പ്രഭാഷണം നടത്തി. അമീന്‍ ഹസ്സന്‍, ശമീം ഫായിസ്, ബാസില, അമീന്‍ ഇസ്മായീല്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക