|    Feb 28 Tue, 2017 4:39 am
FLASH NEWS

നിലമ്പൂര്‍ ഏറ്റുമുട്ടല്‍; ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമുള്ള താക്കീതും മുന്നറിയിപ്പും: മെക്ക

Published : 1st December 2016 | Posted By: SMR

കൊച്ചി: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയുടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപോര്‍ട്ടുകളും വെളിപ്പെടുത്തലുകളും ദലിത്, പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള താക്കീതും മുന്നറിയിപ്പുമാണെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി പ്രസ്താവിച്ചു. എല്ലാ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കുമെന്നപോലെ നിലമ്പൂരിനു ശേഷവും യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ക്ക് ഇരയായത് ദലിത്-പിന്നാക്ക വിഭാഗങ്ങളാണ്. കേന്ദ്ര-കേരള ആഭ്യന്തരവകുപ്പുകളുടെ അറിവോടെയും ഏകോപനത്തോടും നടത്തിയ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ യഥാര്‍ഥ ചിത്രം ഇനിയും വ്യക്തമല്ല. ഒരാഴ്ചകൊണ്ട് വെളിപ്പെട്ട വിവരങ്ങള്‍ വിലയിരുത്തുമ്പോള്‍ മാവോയിസ്റ്റുകളുടെ വംശനാശമാഗ്രഹിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്ക് തള്ളിക്കളയാനാവില്ല. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഭരണമാറ്റത്തിനുവരെ കാരണമാകുംവിധം വനം, ചന്ദന, ഖനന, ക്വാറി മാഫിയകള്‍ക്കെതിരേ ചെറുത്തുനില്‍പ്പും പോരാട്ടവും നടത്തിയവര്‍ മാവോയിസ്റ്റുകളെങ്കിലും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിക്കപ്പെടാന്‍ ഇടയായത് അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഈ വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും നിലപാട് ദുരൂഹതയുളവാക്കുന്നതാണ്. കേരളസര്‍ക്കാരും ആഭ്യന്തരവകുപ്പും സിപിഎമ്മും മൗനംവെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്നും അലി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day