|    Oct 24 Wed, 2018 8:08 am
FLASH NEWS

നിലമ്പൂരില്‍ സമരസപ്പെടാതെ സിപിഐയും സിപിഎമ്മും

Published : 15th September 2017 | Posted By: fsq

 

നിലമ്പൂര്‍: ഇടത് മുന്നണിയിലെ പ്രധാന ഘടക കക്ഷികളായ സിപിഎമ്മും സിപിഐയും സമരസപ്പെടാതെ നിലപാടുകളില്‍ വിട്ട് വീഴ്ച്ചകളില്ലാതെ മുന്നോട്ട് പോകുന്നത് നിലമ്പൂരില്‍ എല്‍ഡിഎഫ് സംവിധാനത്തെ പ്രതിസന്ധിയിലാക്കി. നിലമ്പൂര്‍ ഗവ: കോളേജ് വിഷയവുമായി ബന്ധപ്പെട്ടാണ് ആദ്യം ഇരുവരും കൊമ്പ് കോര്‍ത്തത്. കോളെജ് നിലമ്പൂര്‍ മാനവേദനില്‍ തന്നെ വേണമെന്ന് നിലപാടാണ് സിപിഐ സ്വീകരിച്ചത്. ഇതോടെ കോളേജ് പൂക്കോട്ടുംപാടത്തേക്ക് തന്നെ എന്ന നിലപാട് സിപിഎമ്മും സ്വീകരിച്ചു. റിലയന്‍സ് ഒപ്റ്റിക്കല്‍ കേബിള്‍ വിഷയത്തില്‍ നഗരസഭക്കെതിരെ ഇരു പാര്‍ട്ടികളും ഒറ്റക്കൊറ്റക്കാണ് സമരം നയിച്ചത്. നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന്‍ യൂണിറ്റ് കമ്മ്യൂണിറ്റി ഹാളില്‍ നിന്നും മാറ്റാന്‍ നോട്ടിസ് നല്‍കിയപ്പോള്‍ ഇവിടെയും വേറിട്ട സമരത്തിനാണ് ഇരു പാര്‍ട്ടികളും ഒരുങ്ങിയത്. എംഎല്‍എയുടെ കക്കാടം പൊയിലിലെ പാര്‍ക്ക് വിഷയവുമായി ബന്ധപ്പെട്ട് എം എല്‍എ മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയ സമയത്ത് കെഎസ്‌യുക്കാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ നടത്തിയ അതിക്രമത്തിനെതിരെ നിലമ്പൂരില്‍ സിപിഎമ്മും സിപിഐയും വേറിട്ടാണ് പ്രകടനം നടത്തിയത്. ബുധനാഴ്ച്ച ജില്ലാ ആശുപത്രി എച്ച്എംസി യോഗത്തിലും ഇരു പാര്‍ട്ടികളും വ്യത്യസ്ത നിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചത്. കേരള കോണ്‍ഗ്രസ്സ് ജേക്കബ് പ്രതിനിധി ബിനോയ് പാട്ടത്തില്‍ എച്ച്എംസി അംഗം എന്ന നിലയില്‍ ആശുപത്രിക്ക് മുന്നില്‍ നടത്തിയ നിരാഹാര സമരം ശരിയല്ലെന്ന നിലപാട് സ്വീകരിച്ച മുസ്്‌ലിം ലീഗ് അംഗങ്ങളുടെ നിലപാടിനെ സിപിഎം അംഗം പിടി ഉമ്മറും പിന്തുണച്ചപ്പോള്‍, സമരത്തെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഐ മണ്ഡലം സെക്രട്ടറി കൂടീയായ ആര്‍ പാര്‍ത്ഥസാരഥി സ്വീകരിച്ചത്.  സിപിഎമ്മിനെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള സി പിഐ സമരങ്ങളില്‍ ചിലത് യുഡിഎഫിനെ സഹായിക്കാനാണെന്നുള്ള സിപിഎം ആരോപണം സിപിഐക്ക് തിരിച്ചടിയാവുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss