|    Jan 22 Sun, 2017 7:08 am
FLASH NEWS

നിലമ്പൂരില്‍ വെടിവെപ്പ്; മാവോയിസ്റ്റുകളെന്ന് സംശയം

Published : 27th September 2016 | Posted By: mi.ptk

gun

മലപ്പുറം: നിലമ്പൂരിലെ ടുങ്കയം മുണ്ടക്കടവ് കോളനിയില്‍ വെടിവെപ്പ്. കഴിഞ്ഞ ദിവസം രാത്രി പോലീസിന് നേരെ മാവോയിസ്റ്റുകളെന്ന് കരുതപ്പെടുന്നവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കോളനിയില്‍ ക്ലാസെടുക്കാനെത്തിയ മാവോയിസ്റ്റ് നേതാവ് സോമനെയും സംഘത്തെയും പിടികൂടാന്‍ കാത്തിരുന്ന പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. അഞ്ച് റൗണ്ട് വെടിവച്ചതായും പോലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും നേതൃത്വത്തില്‍ വനത്തില്‍ പരിശോധന തുടരുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 136 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക