|    Oct 23 Mon, 2017 6:10 am
Home   >  Kerala   >  

നിലമ്പൂരില്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

Published : 25th November 2016 | Posted By: Navas Ali kn

kidnapping-girl

നിലമ്പൂര്‍ ടൗണിനു സമീപം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ജീപ്പിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. അക്രമികളില്‍ നിന്നു കുതറിമാറി വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടതോടെ സംഘം വാഹനവുമായി കടന്നു. നിലമ്പൂര്‍ കീര്‍ത്തി തിയറ്ററിനു സമീപം വെള്ളിയാഴ്ച്ച രാവിലെയാണ് 14കാരിയായ വിദ്യാര്‍ത്ഥിനിയെ ജീപ്പിലെത്തിയ സംഘം വാഹനം ചേര്‍ത്തു നിര്‍ത്തി അതില്‍ ബലമായി കയറ്റാന്‍ ശ്രമിച്ചത്. അക്രമികളില്‍ നിന്നും കുതറിമാറിയ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതര സംസ്ഥാനക്കാരെ പോലെ തോന്നിക്കുന്നവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. ദിവസങ്ങള്‍ക്കു മുന്‍പ് തിരൂര്‍, താനൂര്‍ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികളെ വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക