|    Mar 29 Wed, 2017 12:57 pm
FLASH NEWS

നിലമ്പൂരില്‍ കഞ്ചാവ് വില്‍പന: നാലുപേര്‍ പിടിയില്‍

Published : 25th August 2016 | Posted By: SMR

നിലമ്പൂര്‍: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നിലമ്പൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടറും സംഘവും നടത്തിയ വ്യാപക പരിശോധനയില്‍ കഞ്ചാവ് വില്‍പന കേസില്‍ നാലു പേര്‍ പിടിയില്‍. ചാലിയാര്‍ പഞ്ചായത്തിലെ മൊടവണ്ണയിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ സുരാജ്(24), നിലമ്പൂര്‍ മുമ്മുള്ളി ഐവളപ്പില്‍ വീട്ടില്‍ മുഹമ്മദ് ഹസന്‍(27), ചന്തക്കുന്ന് സിഎച്ച് കോളനിയിലെ തേളത്ത് വീട്ടില്‍ റമീസ് രാജ(30), ചാലിയാര്‍ പഞ്ചായത്തിലെ മൊടവണ്ണ വള്ളിക്കാട്ടില്‍ വീട്ടില്‍ അരുണ്‍ (24) എന്നിവരെയാണ് കഞ്ചാവ് വില്‍പന നടത്തിയതിന് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി എക്‌സൈസ് സംഘം പിടികൂടിയത്. നാലുപേരില്‍ നിന്നുമായി 410 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. എല്ലാം ചെറിയ പൊതികളിലാക്കി വില്‍പന നടത്താനാണ് ശ്രമിച്ചിരുന്നത്.
പ്രതികളില്‍ നിന്ന് ഒരു പുതിയ ബൈക്കും പിടികൂടിയിട്ടുണ്ട്. മോട്ടോര്‍ ബൈക്കില്‍ ചുറ്റി സഞ്ചരിച്ചാണ് പ്രതികള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. അതിനാല്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയുള്ളതായി അന്വേഷണ സംഘം പറഞ്ഞു. ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാട് ആദിവാസി കോളനിയിലെ കുട്ടികള്‍ക്ക് വരെ കഞ്ചാവെത്തിക്കുന്നത് പിടിയിലായ സംഘമാണെന്നാണ് വിവരം. വില്‍പനക്കാരായ ഇവര്‍ക്ക് കഞ്ചാവെത്തിക്കുന്ന സംഘങ്ങളെ കുറിച്ച് കൂടതല്‍ വിവരങ്ങള്‍ ലഭ്യമായതായാണു വിവരം. പരിശോധനക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രമേശ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ അശോകന്‍, കെ കെ ഗോപിനാഥ്, പി എസ് വിജയന്‍, ബാബു ജെയിംസ്, സനീറ, ഡ്രൈവര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day