|    Jan 18 Wed, 2017 9:50 pm
FLASH NEWS

നിലമ്പൂരില്‍ ആദിവാസി കോളനിയില്‍ ആയുധധാരികളുടെ രഹസ്യ യോഗം: പിന്‍തുടര്‍ന്ന പോലിസിനു നേരെ വെടിവെപ്പ്

Published : 27th September 2016 | Posted By: Navas Ali kn

mlp_gl_nbr_mavo_poster_1__16092718211001

കരുളായി: നെടുങ്കയം മുണ്ടക്കടവ് ആദിവാസി കോളനിയില്‍ ആയുധധാരികളായ സംഘം യോഗം ചേര്‍ന്നു. ഇവര്‍ മാവോയിസ്റ്റുകളാണെന്നാണ് പോലിസ് നല്‍കുന്ന സൂചന. തിങ്കളാഴ്ച്ച രാത്രി കോളനിയില്‍ എത്തിയ സംഘം കോളനി നിവാസികളെ കമ്മ്യൂണിറ്റി ഹാളില്‍ വിളിച്ച് ചേര്‍ത്ത് യോഗം ചേരുകയായിരുന്നു. ഇതിനിടെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്‌ഐമാരായ ജ്യോതീന്ദ്രകുമാര്‍, അമൃതരംഗന്‍, സുനില്‍ പുളിക്കല്‍, മനോജ് പറയറ്റ എന്നിവരുടെ നേതൃത്വത്തില്‍  പോലിസ് സംഘം കോളനിയിലെത്തി. എന്നാല്‍ തങ്ങളുടെ ഇടയില്‍ ഇരിക്കുകയായിരുന്ന സംഘത്തെ നേരിടാന്‍ ആദിവാസികള്‍ അനുവദിച്ചില്ല. പെട്ടെന്ന് സായുധ സംഘം ഇറങ്ങിയോടി. പിടികൂടാന്‍ പോലീസ് പിന്തുടര്‍ന്നെങ്കിലും ഇവര്‍ എതിരെ വെടിവെക്കുകയായിരുന്നു. പോലീസ് തിരിച്ചും വെടിവെച്ചെങ്കിലും ആരെയും കിട്ടിയില്ലെന്നും പറയുന്നു.സംഘത്തെ ജീപ്പില്‍ പിന്തുടര്‍ന്നെങ്കിലും വെടിയേറ്റ് ജീപ്പ് കേടുവന്നെന്നാണ് പോലിസ് പറയുന്നത്. സായുധസംഘം യോഗം ചേര്‍ന്നയിടത്തു നിന്നും നോട്ടീസുകളും പോസ്റ്ററുകളും ബാനറും പോലിസ് കണ്ടെടുത്തു. സിപിഐ മാവോയിസ്റ്റ് സിന്ദാബാദ്, സായുധ വിപ്ലവം വിജയിക്കട്ടെ എന്നമുദ്രാവാക്യം വിളിച്ചാണ് സംഘം രക്ഷപ്പെട്ടത്. കോളനിയിലെത്തിയ സംഘത്തിലെ മലയാളിയായ സോമനെ ആദിവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സ്ത്രീയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി ആദിവാസികള്‍ പറഞ്ഞു. എല്ലാവരും ആയുധധാരികളാണെന്നും കോളനിക്ക് പുറത്ത് കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്നും ആദിവാസികള്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 414 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക