|    Jun 21 Thu, 2018 4:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിലമ്പൂരിലെ മാവോവാദി വേട്ട ദൗര്‍ഭാഗ്യകരം: എം എ ബേബി

Published : 10th January 2017 | Posted By: fsq

 

തിരുവനന്തപുരം: നിലമ്പൂരിലുണ്ടായ മാവോവാദി വേട്ട നിര്‍ഭാഗ്യകരമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഒളിപ്പോര് നടത്തുന്നവരെ വെടിവച്ചുകൊല്ലുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളം 60 വര്‍ഷം പിന്നിടുമ്പോള്‍ എന്ന പേരില്‍ കേസരി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തില്‍ വെടിവച്ചുകൊല്ലുക എന്നത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ സമീപനമല്ലെന്നും പോലിസ് നടപടിയില്‍ സംശയമുള്ളതിനാലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും ബേബി പറഞ്ഞു. കേരളത്തിലും ഇന്ത്യയിലും ഇത്തരത്തില്‍ സായുധപ്രവര്‍ത്തനങ്ങള്‍ സാമൂഹികമാറ്റത്തിനായുള്ള ഇടതുപക്ഷശക്തികളെ എത്രത്തോളം കരുത്തുള്ളതാക്കുമെന്ന് ചിന്തിക്കണം. തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവര്‍ ആത്മപരിശോധന നടത്തണം. കേരളത്തില്‍ ഇടതുപക്ഷ ഭരണം വരുമ്പോള്‍ മാവോവാദിവിഭാഗങ്ങളുടെ പ്രവര്‍ത്തനം വളരെ പെെട്ടന്ന് സജീവമാവാറുണ്ട്. ജനാധിപത്യപരമായ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്നു മാറി വനാന്തരത്തില്‍ ഒളിപ്പോര് നടത്തി വിമോചിതമേഖലയുണ്ടാക്കാം എന്ന ചിന്ത സാധ്യമാവുമോ എന്നവര്‍ ചിന്തിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷ കക്ഷികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക മേഖലയില്‍ ഇടപെടാനുള്ള സാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും ബേബി പറഞ്ഞു. ആതിരപ്പിള്ളി വിഷയത്തില്‍ വൈകാരികമായി ചിന്തിക്കേണ്ട കാര്യമില്ലെന്നും ശാസ്ത്രജ്ഞന്‍മാരുടെ പരിസ്ഥിതി ആഘാത പഠനത്തിന് അനുസൃതമായി തീരുമാനമെടുക്കണമെന്നാണ് അഭിപ്രായം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ പാരിസ്ഥിതിക സാക്ഷരതയിലേക്ക് കേരളം നീങ്ങണമെന്നും പരിസ്ഥിതി വിഷയത്തില്‍ ഒരു തെറ്റും ഒരിക്കലും വരുത്തില്ലെന്ന് ഉറപ്പാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss