|    Sep 26 Tue, 2017 9:06 am
FLASH NEWS

നിലമേലില്‍ സാമൂഹികവിരുദ്ധശല്യവും മോഷണവും വര്‍ധിക്കുന്നു

Published : 21st October 2016 | Posted By: SMR

ആയൂര്‍: നിലമേലിലും പരിസര പ്രദേശങ്ങളിലും സാമൂഹിക വിരുദ്ധരുടെ ശല്യവും മോഷണവും വര്‍ധിക്കുന്നു. പരുത്തിയില്‍ ചിറയില്‍വീട്ടില്‍ ഷാജഹാന്റെ വീട്ടിലെ നിരവധി കോഴികളേയും സമീപത്തെ ഫസില്‍, സുലൈമാന്‍ എന്നിവരുടെ വീടുകളിലെ വാത്തകോഴികളേയും കഴിഞ്ഞദിവസം രാത്രി മോഷ്ടാക്കള്‍ അപഹരിച്ചു. കൂടാതെ ഗവ. യുപിഎസില്‍ കഴിഞ്ഞദിവസം രാത്രിയില്‍ ഓഫിസ് റൂം കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയിരുന്നു. അലമാരകള്‍ കുത്തിത്തുറന്ന് ഫയലുകളും റിക്കോര്‍ഡുകളും വാരിവലിച്ചിട്ട സംഘം പാചകപ്പുരയുടേയും പൂട്ട് പൊളിച്ചിരുന്നു. കടയ്ക്കല്‍ സിഐ സാനി, ചടയമംഗലം എസ്‌ഐ സാജു എസ് ദാസ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെത്തി പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാക്കളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സമീപത്തെ അങ്കന്‍വാടി കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധശല്യം വര്‍ധിക്കുന്നതായാണ് ആരോപണം. രാത്രികാലങ്ങളില്‍ ഇവിടെ മദ്യപരുടെ ശല്യവും വര്‍ധിച്ചിരിക്കുകയാണ്. പ്രദേശത്ത് രാത്രികാലങ്ങളില്‍ പോലിസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക