|    Mar 26 Sun, 2017 9:13 am
FLASH NEWS

നിലപാട് മാറ്റം ദൗര്‍ഭാഗ്യകരം: ബിനോയ് വിശ്വം

Published : 31st May 2016 | Posted By: SMR

തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ എതിര്‍ത്ത് മുന്‍മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം രംഗത്ത്. ഫേസ്ബുക്കിലൂടെയുള്ള പ്രതികരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം പരോക്ഷമായി വിമര്‍ശിക്കുന്നു. കേരളത്തിന്റെ ഊര്‍ജ പ്രതിസന്ധിക്കുള്ള ഒറ്റമൂലി ആതിരപ്പിള്ളിയാണെന്ന മട്ടില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീങ്ങുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ബിനോശ് വിശ്വം ഫേസ്ബുക്കില്‍ കുറിച്ചു. 1979ല്‍ ആലോചിക്കാന്‍ തുടങ്ങിയ ഈ പദ്ധതി ഇതുവരെ നടക്കാതെ പോയതിന്റെ കാരണം ആഴത്തില്‍, മുന്‍വിധിയില്ലാതെ പഠിക്കാന്‍ എല്‍ഡിഎഫിന് കഴിയണം. പരിസ്ഥിതി രാഷ്ട്രീയം മനസ്സിലാക്കുന്നതില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ അളവുകോലല്ല ഉണ്ടാവേണ്ടത്. പിണറായി വിജയന് അത് മനസ്സിലാക്കാനുള്ള വിവേകവും രാഷ്ട്രീയ ദൂരക്കാഴ്ചയുമുണ്ട്. പരസ്പര വിശ്വാസത്തോടെ ചര്‍ച്ചചെയ്തു എല്‍ഡിഎഫ് വിഷയം പഠനവിധേയമാക്കുമെന്ന് ഉറപ്പുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നു.

 

(Visited 32 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക