|    Nov 23 Thu, 2017 11:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിലപാട് തിരുത്തി ബല്‍റാമും

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിനെ അനുകൂലിച്ച് ആദ്യദിനംതന്നെ രംഗത്തെത്തിയ വി ടി ബല്‍റാമും തന്റെ നിലപാട് തിരുത്തി. എല്ലാ പ്രതീക്ഷകളെയും കവച്ചുവയ്ക്കുന്ന രൂക്ഷമായ പ്രശ്‌നങ്ങളാണ് ഓരോ ദിവസം കഴിയുംതോറും ജനങ്ങള്‍ക്കുണ്ടാവുന്നതെന്നും സാധാരണക്കാരുടെ സാമ്പത്തിക വിനിമയങ്ങള്‍ ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചെന്നും ബല്‍റാം ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്ത് ഒരു സാമ്പത്തിക കലാപമുണ്ടാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ അതിവേഗം പരിണമിക്കുകയാണ്. ഇതൊക്കെ വരുത്തിവച്ചത് കേന്ദ്ര സര്‍ക്കാരിന്റെ അനവധാനതയോടെയുള്ള തീരുമാനങ്ങളുടെ ഭാഗമായാണെന്നത് കൂടുതല്‍ ബോധ്യമാവുന്നു. പ്രതിസന്ധിയെ മറികടക്കാനുള്ള യാതൊരു മുന്നൊരുക്കങ്ങളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ലെന്നതും ഇപ്പോഴാണ് വെളിച്ചത്തുവരുന്നത്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തിലുള്ള എന്റെ ആദ്യ അഭിപ്രായം പുതുക്കേണ്ടി വരുകയാണ്. കറന്‍സികള്‍ പിന്‍വലിച്ചതുമൂലം രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന വലിയ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള സത്വര നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് ആവശ്യപ്പെടുന്നു. കള്ളപ്പണത്തിനെതിരേ കൂടുതല്‍ ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടതെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക