|    Mar 25 Sat, 2017 1:31 pm

നിലപാടുള്ള ‘ രാഷ്ട്രീയത്തെ പിന്തുണയ്ക്കുക: കാംപസ് ഫ്രണ്ട്

Published : 19th October 2016 | Posted By: SMR

കോഴിക്കോട്: നാളെ നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ നിലപാടുള്ള രാഷ്ട്രീയത്തെ പിന്തുണയ്ക്കാന്‍ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയുടെ നിറം നോക്കിയുള്ള സംഘടനാപ്രവര്‍ത്തനം കാംപസുകളെയും വിദ്യാര്‍ഥി സംഘടനകളെയും അശ്ലീലമാക്കിയിരിക്കുന്നു. ശക്തമായ വര്‍ഗീയ ചേരിതിരിവാണ് മറുവശത്ത് സംഘപരിവാര സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.  മതേതര സംഘടനകള്‍ വരെ അതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഒരു ദശകത്തിലേറെയായി കേരളത്തിലെ കാംപസുകളില്‍ പ്രവര്‍ത്തിക്കുന്ന കാംപസ് ഫ്രണ്ട് പ്രതിനിധീകരിക്കുന്നത് വിദ്യാര്‍ഥികളുടെ പക്ഷത്തെ നേരുള്ള നിലപാടിനെയുമാണ്. ഈ വരുന്ന തിരഞ്ഞെടുപ്പില്‍ നേരിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്ന കാംപസ് ഫ്രണ്ട് പ്രതിനിധികളെ വിജയിപ്പിക്കണമെന്നും  റഊഫ് അഭ്യര്‍ഥിച്ചു.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക