|    Nov 23 Thu, 2017 2:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിലപാടുകളില്‍ മനംമടുപ്പ്: ആര്‍എസ്എസ് പ്രചാരക് സിപിഎമ്മില്‍ ചേര്‍ന്നു

Published : 28th November 2016 | Posted By: SMR

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി മുന്‍ സംസ്ഥാന സെക്രട്ടറിയും ആര്‍എസ്എസ് പ്രചാരകുമായിരുന്ന പി പത്മകുമാര്‍ സംഘപരിവാര ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്നു. ആര്‍എസ്എസിന്റെ നിരവധി നേതൃസ്ഥാനങ്ങള്‍ വഹിച്ചിരുന്ന പത്മകുമാര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനൊപ്പമാണ് ആര്‍എസ്എസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന വിവരം പ്രഖ്യാപിച്ചത്.
42 വര്‍ഷമായുള്ള ബന്ധം ഉപേക്ഷിച്ചത് ആര്‍എസ്എസ് നിലപാടുകളില്‍ മനംമടുത്താണെന്നും പത്മകുമാര്‍ പറഞ്ഞു. പത്മകുമാറിനെ കൂടാതെ 150ഓളം പേരും ആര്‍എസ്എസുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെല്ലാം അടുത്തദിവസംതന്നെ പാര്‍ട്ടി സ്വീകരണം നല്‍കുമെന്നും ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. ചടങ്ങില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
ആര്‍എസ്എസിന്റെ മനുഷ്യത്വരഹിതമായ നിലപാടും കൊലപാതക രാഷ്ട്രീയവും കാരണം നിരവധി കുടുംബങ്ങള്‍ അനാഥമായിട്ടുണ്ട്. ഇതിലൊക്കെ മനംമടുത്ത് മാനവികതയിലേക്ക് നീങ്ങാനാണ് ആര്‍എസ്എസ് വിട്ടതെന്നും പത്മകുമാര്‍ പറയുന്നു. ആര്‍എസ്എസ് കൊല്ലം താലൂക്ക് പ്രചാരക്, ചെങ്ങന്നൂര്‍ ജില്ലാ പ്രചാരക്, കെല്ലം ജില്ലാ പ്രചാരക്, കണ്ണൂര്‍-കാസര്‍കോട് ജില്ലകള്‍ ചേര്‍ന്ന വിഭാഗ് പ്രചാരക്, തിരുവനന്തപുരം- കൊല്ലം വിഭാഗ് ശാരീരിക് പ്രമുഖ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കുമ്മനം രാജശേഖരന്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയായിരിക്കെ അതിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു പത്മകുമാര്‍.
കഴിഞ്ഞ പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ ബിജെപി മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍എസ്എസ് നിയോഗിച്ച മുഖ്യ ചുമതലക്കാരനായിരുന്നു പത്മകുമാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക