|    Oct 19 Thu, 2017 5:41 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ല: ജേക്കബ് തോമസ്

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതുകൊണ്ട് മാത്രം താന്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസത്തിന്റെ പുതിയ ബാച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താന്‍ തന്നെ തിരഞ്ഞെടുത്ത വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. അതില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ വിലപ്പോവില്ല. തുറമുഖ വകുപ്പുമായി ബന്ധപ്പെട്ട ധനകാര്യ പരിശോധനാ റിപോര്‍ട്ട് കഴിഞ്ഞ സര്‍ക്കാര്‍ തട്ടിക്കൂട്ടിയതാണെന്നും അതിപ്പോള്‍ കുത്തിപ്പൊക്കുന്നവര്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
പാരമ്പര്യേതര ഊര്‍ജസംവിധാനങ്ങള്‍ സ്വായത്തമാക്കണമെന്ന സര്‍ക്കാര്‍ നിലപാടിന്റെ അടിസ്ഥാനത്തിലാണ് തുറമുഖ ഡയറക്ടറേറ്റില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ലാഭം കിട്ടുന്ന പദ്ധതിക്ക് മുതല്‍മുടക്ക് കൂടുതലാണ്. തനിക്കുശേഷം തുറമുഖ ഡയറക്ടറേറ്റിലെത്തിയവര്‍ക്ക് പദ്ധതി മുന്നോട്ടുകൊണ്ടുപോവാന്‍ താല്‍പര്യമില്ലായിരുന്നു. കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താതെ വന്നപ്പോള്‍ സോളാര്‍ സംവിധാനം തകരാറിലായി. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാണ്. എന്നാല്‍, കഴിഞ്ഞ സര്‍ക്കാരിന് തനിക്കെതിരേ എന്തെങ്കിലും ഒരു റിപോര്‍ട്ട് തട്ടിക്കൂട്ടണമായിരുന്നു. അതിനായി അവര്‍ ചില ഉദ്യോഗസ്ഥരെ നിയോഗിച്ചു. അവര്‍ തയാറാക്കിയ റിപോര്‍ട്ട് മാസങ്ങള്‍ക്കു മുമ്പേ സര്‍ക്കാരിന് ലഭിച്ചതാണ്. ഇപ്പോള്‍ അത് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നില്‍ പ്രത്യേക താല്‍പര്യങ്ങളുണ്ട്.  തെറ്റുകള്‍ പറ്റിയാല്‍ തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. ദൃശ്യമാധ്യമങ്ങള്‍ അതു ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക