|    Sep 22 Sat, 2018 12:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നിലപാടുകളില്‍ കാര്‍ക്കശ്യക്കാരനായ ഹെഡ്മാസ്റ്റര്‍ സോം ദാ

Published : 14th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 1968ലാണ് സോമനാഥ് ചാറ്റര്‍ജി തന്റെ രാഷ്ട്രീയ നിലപാടിന് ആരംഭം കുറിക്കുന്നത്. 68ലെ സിപിഎം പ്രവേശനത്തോടെ ഇടതു രാഷ്ട്രീയത്തിന് മുഖ്യധാരയില്‍ ഉയര്‍ത്തിക്കാണിക്കാവുന്ന വിരലിലെണ്ണാവുന്ന മുഖങ്ങളിലൊന്നായി സോമനാഥ് ചാറ്റര്‍ജി മാറി. നിലപാടുകളിലെ കാര്‍ക്കശ്യമായിരുന്നു സോമനാഥ് ചാറ്റര്‍ജി എന്ന സോം ദായെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കിയത്. പാര്‍ട്ടിക്കതീതമായ നിലപാടുകള്‍ ലോക്‌സഭയിലും പുറത്തും പ്രകടിപ്പിച്ച അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ഹെഡ്മാസ്റ്റര്‍ എന്നുകൂടി വിളിച്ചിരുന്നു. 1996ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം നേടി. 2008 ജൂലൈ 23നാണ് സോമനാഥ് ചാറ്റര്‍ജി സിപിഎം പുറത്താക്കി. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചപ്പോള്‍ സ്പീക്കര്‍ പദവിയില്‍ നിന്നു രാജിവയ്ക്കാതിരുന്നതായിരുന്നു കാരണം. സ്പീക്കര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളാവരുത് എന്ന നിലപാടുകാരനായിരുന്നു സോമനാഥ്. ആണവകരാറില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതു പാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍ അതായിരുന്നു ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹത്തിന്റെ വിസമ്മതത്തിന് ഹേതുവായത്. പാര്‍ട്ടിയില്‍ നിന്നു പുറത്തു പോയെങ്കിലും അദ്ദേഹം ഇടത് സഹചാരിയായി തുടര്‍ന്നു. 10 തവണ പാര്‍ലമെന്റിലേക്ക് മല്‍സരിച്ച സോമനാഥ് ഒരിക്കല്‍ മാത്രമാണ് പരാജയപ്പെട്ടത്. 1984ല്‍ മമതാ ബാനര്‍ജിയോട്. 1989 മുതല്‍ 2004 വരെ ലോക്‌സഭയിലെ സിപിഎം കക്ഷി നേതാവായിരുന്നു. ഒരിക്കല്‍ പോലും സോമനാഥ് സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നില്ല. ബാബരി മസ്ജിദ് വിഷയത്തിലും രാജ്യത്തെ ന്യൂനപക്ഷ ആക്രമണങ്ങളിലും ആര്‍എസ്എസിനെ നിശിതമായി എതിര്‍ക്കാന്‍ സോമനാഥ് ചാറ്റര്‍ജി ശ്രമിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss