|    Jun 25 Sun, 2017 10:46 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

നിലനില്‍പ്പ് തേടി അര്‍ജന്റീന

Published : 15th November 2016 | Posted By: SMR

ബ്യൂനസ് ഐറിസ്: അടുത്ത ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യതയ്ക്കായി ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീം അര്‍ജന്റീന ഇന്നു നിര്‍ണായക പോരാട്ടത്തിന്. ഹോംഗ്രൗണ്ടില്‍ കൊളംബിയയുമാണ് അര്‍ജന്റീന കൊമ്പുകോര്‍ക്കുക. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചിനാണ് കിക്കോഫ്.
മറ്റു യോഗ്യതാ മല്‍സരങ്ങളില്‍ പോയി ന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ബ്രസീല്‍ പെറുവുമായും ഉറുഗ്വേ ചിലിയുമായും പരാഗ്വേ ബൊളീവിയയുമായും ഇക്വഡോര്‍ വെനിസ്വേലയുമായും ഏറ്റുമുട്ടും.
11 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 16 പോയിന്റുമായി പട്ടികയില്‍ ആറാംസ്ഥാനത്താണ് അര്‍ജന്റീന. കഴിഞ്ഞ കളിയില്‍ ചിരവൈരികളായ ബ്രസീലിനോട് 0-3ന്റെ തോല്‍വിയേറ്റുവാങ്ങിയ അര്‍ജന്റീന വിജയവഴിയില്‍ മടങ്ങിയെത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൊളംബിയക്കെതിരേ ബൂട്ടണിയുന്നത്. അവസാന ആറു മല്‍സരങ്ങളിലും കൊളംബിയക്കെതിരേ തോറ്റിട്ടില്ലെന്നത് അര്‍ജന്റീനയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു ണ്ട്. അവസാന അഞ്ച് ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അര്‍ജന്റീനയ്ക്കു ജയിക്കാനായിട്ടുള്ളൂവെന്നത് കോച്ച് എഡ്ഗാര്‍ഡോ ബൗസയെ ആശങ്കയിലാക്കുന്ന ഘടകമാണ്. നാളെ കൊളംബിയക്കെതിരേ കൂടി ജയിക്കാനായില്ലെങ്കില്‍ അദ്ദേഹത്തിന്റെ പരിശീലകസ്ഥാനം തെറിക്കാനിടയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക