|    Jan 20 Fri, 2017 3:27 pm
FLASH NEWS

നിലം നികത്താന്‍ പുതിയ തന്ത്രവുമായി ഭൂമാഫിയ

Published : 13th July 2016 | Posted By: SMR

മരട്: ജനങ്ങളുടെ ശ്രദ്ധയില്‍പെടാതെ നിലങ്ങളും തണ്ണീര്‍തടങ്ങളും നികത്താന്‍ പുതിയ തന്ത്രവുമായി ഭൂമാഫിയ. നിലം നികത്തുന്നതോടൊപ്പം സ്ഥലത്തെ കണ്ടല്‍ തുടങ്ങിയ ചെടികളും കടക്കല്‍ കത്തിവയ്ക്കാതെ ഉണക്കി കളയുന്നതാണ് പുതിയ രീതി. മരട് നഗരസഭയില്‍ ഇത്തരത്തില്‍ ഭൂമി നികത്തിയത് പോലിസ് പിടികൂടിയിരുന്നു. റവന്യു, നഗരസഭ അധികൃതരുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.
വന്‍ കെട്ടിട നിര്‍മാണ സ്ഥലങ്ങളില്‍നിന്നും ശേഖരിക്കുന്ന പൈലിങ് ചെളിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ചെളിയില്‍ ഒരു ചട്ടി സിമന്റ് കലക്കും. തുടര്‍ന്ന് നികത്തേണ്ട സ്ഥലത്തിന്റെ ദൂരെ മാറി ഏതെങ്കിലും മതില്‍ കെട്ടിനകത്ത് ടാങ്കര്‍ ലോറിയിടും. മതിലിനടിയിലൂടെ തുരന്ന് അര കി.മീറ്റര്‍ ദൂരത്തില്‍ പിവിസി കുഴലിട്ട് ചെളി നികത്തേണ്ട സ്ഥലത്തെത്തിക്കും. ഇങ്ങിനെ ദിവസം 30 ടാങ്കര്‍ ലോറികള്‍ വീതമടിച്ച് 6 മാസം കൊണ്ട് ഒരേക്കറോളം വരുന്ന നിലങ്ങള്‍ നികത്തിയെടുക്കുകയാണ് രീതി.
പൈലിങ് ചെളിയായതിനാല്‍ ഒരു ദിവസത്തെ വെയില് കൊള്ളുമ്പോള്‍ തന്നെ ഉറക്കും. പ്രതലം കോണ്‍ക്രീറ്റിട്ട പോലെയാവുന്നതോടെ മഴവെള്ളം പോലും ഭൂമിക്കടിയിലേക്കിറങ്ങാതെ ചെടികള്‍ കരിഞ്ഞുണങ്ങും. പോലിസ്, പരിസ്ഥിതി, റവന്യു തുടങ്ങിയ വിഭാഗങ്ങളുടെ ശ്രദ്ധയില്‍പെടാതെ ഇത്തരത്തില്‍ നിലങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തിയെടുക്കുന്ന രീതിയാണ് വ്യാപകമായിരിക്കുന്നത്.
പൈലിങ് ചെളിയായതിനാല്‍ ചെലവില്ലാതെ കാര്യവും നടക്കും. ഇത്തരത്തില്‍ നികത്തിയ സ്ഥലങ്ങളും പരിസ്ഥിതി നശീകരണവും ശ്രദ്ധയില്‍പെട്ടാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക