|    Oct 24 Tue, 2017 4:21 am
FLASH NEWS

നിറ മിഴികളോടെ ഷാഹുലിന് നാടിന്റെ യാത്രാമൊഴി

Published : 15th December 2015 | Posted By: SMR

ഈരാറ്റുപേട്ട: നാട്ടുകാരും ബന്ധുക്കളും സുഹൃത്തുകളും നിറമിഴികളോടെ തങ്ങളുടെ പ്രിയ സുഹൃത്ത് ഷാഹുല്‍ വി സലാമി(23)ന് യാത്രാമൊഴി നല്‍കി. ഇന്നലെ രാവലെ ആറിന് പെരുമ്പാവൂരിനു സമീപം എംസി റോഡില്‍ പുല്ലുവഴിയില്‍ ഷാഹുല്‍ സഞ്ചരിച്ച് മഹീന്ദ്രാ വാന്‍ കലുങ്കിലിടിച്ചാണ് ഈരാറ്റുപേട്ട നടയ്ക്കല്‍ വെട്ടിക്കല്‍ അബ്ദുല്‍സലാമിന്റെ ഏക മകന്‍ ഷാഹുല്‍ മരണപ്പെട്ടത്.
മാതാവ് സൈനബ മൂവാറ്റുപുഴ പേട്ട ചേന്നാട് കുടുംബാംഗം. വാഹനം ഓടിച്ച അബ്ദുല്‍കരീമിന്റെ മകനും ഷാഹുലിന്റെ സുഹൃത്തുമായ അബ്ഷര്‍ ഗുരുതരമായ പരിക്കുകളോടെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ കച്ചവടാവശ്യത്തിനായി ചാലക്കുടിയിലേക്കു പോവുമ്പോഴായിരുന്നു അപകടം. മരണപ്പെട്ട ഷാഹുല്‍ ബിടെക് ബിരുധദാരിയാണ്. ഷാഹുലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അബ്ദുസലാമിന്റെ വീട്ടിലും ഈരാറ്റുപേട്ട നൈനാര്‍ മസ്ജിദിലും അയിരങ്ങളാണ് എത്തിയത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക