|    Sep 22 Sat, 2018 1:41 am
FLASH NEWS

നിറുത്തിയിട്ട ലോറി കത്തി നശിച്ചു

Published : 16th January 2017 | Posted By: fsq

 

കളമശ്ശേരി: വല്ലാര്‍പാടം റോഡരികില്‍ നിറുത്തിയിട്ടിരുന്ന ലോറിയ്ക്ക് തീപ്പിടിച്ച് കത്തി നശിച്ചു. ചേരാനല്ലൂര്‍ സിഗ്‌നല്‍ കവലയ്ക്ക് സമീപം നിറുത്തിയിട്ടിരുന്ന ലോറിയാണ് കത്തിനശിച്ചത്. സമീപത്തെ പുല്ലുകള്‍ക്ക് തീപ്പിടിച്ചതില്‍ നിന്നും ഉയര്‍ന്നാണ് ലോറിയിലേക്ക് തീ പടര്‍ന്നതെന്നാണ് സംശയിക്കുന്നതെന്ന് ഫയര്‍ഫോഴ്‌സുകാര്‍ പറഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെ അതുവഴി കടന്നുപോയ എക്‌സൈസ് വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതനുസരിച്ച് അവര്‍ അറിയിച്ചതനുസരിച്ച് ഏലൂര്‍, തൃക്കാക്കര പ്രദേശങ്ങളിലെ ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ എത്തി മുക്കാല്‍ മണിക്കൂര്‍ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഏലൂര്‍ ഫയര്‍ യൂനിറ്റിലെ സ്‌റ്റേഷന്‍ ഓഫിസര്‍ ജൂഡ് തദൈവോസിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്. പൂര്‍ണമായും കത്തിനശിച്ച ലോറി പള്ളുരുത്തി സ്വദേശിയുടെ ഉടമയിലുള്ളതാണ്. അനധികൃത വാഹന പാര്‍ക്കിങ് മൂലം കത്തുപിടിച്ച വാഹനത്തിലെ തീ അണയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടിയതായി ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss