|    May 28 Sun, 2017 8:22 am
FLASH NEWS

നിറസാന്നിധ്യമായി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി

Published : 6th September 2016 | Posted By: SMR

നെടുമ്പാശ്ശേരി: തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എപ്പോഴത്തെയുംപോലെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിലും നിറസാന്നിധ്യമായിരുന്നു. ഹജ്ജ് ക്യാംപുകളിലെ തൊടിയൂര്‍ മൗലവിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് കാല്‍നൂറ്റാണ്ടോളം പഴക്കമുണ്ട്. ഹാജിമാര്‍ക്ക് ഉദ്‌ബോധനം നടത്തുക, ഇഹ്‌റം ചെയ്യിക്കുക, സംശയനിവാരണം നടത്തുക, നമസ്‌കാരം, ജുമുഅ എന്നിവയ്ക്ക് ഇമാമായി നില്‍ക്കുക തുടങ്ങിയ കാര്യങ്ങളിലൊക്കെ നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.
നെടുമ്പാശ്ശേരി ‘ക്യാംപിലെ സംഘാടക കമ്മിറ്റിയില്‍ തസ്‌കിയത്ത് ചെയര്‍മാന്റെ ചുമതലയായിരുന്നു ഇദ്ദേഹത്തിന്. മദ്രാസ്, കരിപ്പൂര്‍ ഹജ്ജ് ക്യാംപുകളിലും ഇദ്ദേഹം  ഇതേ ചുമതലയാണ്  വഹിച്ചിരുന്നത്. ഹജ്ജ് ക്യാംപില്‍നിന്ന് മൂന്നു മണിക്കൂര്‍ മുമ്പാണ് ഹാജിമാരെയും വഹിച്ചുള്ള ബസ്സ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നത്. ഇതിന് മണിക്കൂറുകള്‍ മുമ്പ് ഹാജിമാരുടെ ഒരുക്കങ്ങള്‍ തുടങ്ങുന്നു. രാവിലെ 11 മണിക്ക് മുമ്പുതന്നെ ഹാജിമാര്‍ ഇഹ്‌റാമിനുവേണ്ടി കുളിച്ച് വസ്ത്രം ധരിച്ച് സുന്നത്ത് നമസ്‌കരിച്ച് ക്യാംപിലെ അസംബ്ലി ഹാളില്‍ എത്തുന്നു.
ഹാജിമാര്‍ക്കും ഹജ്ജുമ്മമാര്‍ക്കും ഹജ്ജ് ചെയ്യേണ്ട വിധവും അതിന്റെ  പ്രാര്‍ഥനകളുമെല്ലാം വളരെ ലളിതമായി വിവരിക്കുന്നു. സര്‍ക്കാര്‍ പ്രതിനിധിയുടെ ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷമാണ് തൊടിയൂര്‍ മൗലവിയുടെ ഉദ്‌ബോധനം. മൗലവിയുടെ പ്രഭാഷണത്തിനു ശേഷം എല്ലാവരെയും ഇഹ്‌റാം ചെയ്യിക്കും.
ദക്ഷിണ കേരള ജംഇയ്യത്തുല്‍  ഉലമയുടെ സംസ്ഥാന സെക്രട്ടറിയായ തൊടിയൂര്‍ 12,000ത്തോളം ആലിമീങ്ങള്‍ അംഗമായ ലജ്‌നത്തുല്‍ മുഅല്ലിമീന്റെ സംസ്ഥാന പ്രസിഡന്റാണ്. കരുനാഗപ്പളളി സ്വദേശിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day