|    May 23 Tue, 2017 10:44 am
FLASH NEWS

നിറവേറ്റാത്ത വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ച് മോദിക്ക് ഹസാരെയുടെ കത്ത്

Published : 2nd January 2016 | Posted By: SMR

മുംബൈ: നടപ്പാക്കാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും കത്തയച്ചു. മുന്‍ യുപിഎ സര്‍ക്കാരും മോദിസര്‍ക്കാരും ഒരു വ്യത്യാസവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അത് മറന്നോ എന്നും അദ്ദേഹം കത്തില്‍ ചോദിച്ചു.
ലോക്പാല്‍, ലോകായുക്ത എന്നിവ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും മോദിക്ക് നിരവധി കത്തുകള്‍ അയച്ചിരുന്നു. മോദി അതെല്ലാം അവഗണിച്ചു. ഈ കത്തിനും അതേ വിധിയായിരിക്കുമെന്നും ഹസാരെ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day