|    Aug 21 Mon, 2017 4:35 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നിറങ്ങളുടെ നൃത്താവിഷ്‌കാരവുമായി നിമിഷ റാവു

Published : 4th August 2017 | Posted By: fsq

 

തൃശൂര്‍: വര്‍ണങ്ങളുടെ നൃത്താവിഷ്‌കാരങ്ങളാണ് നിമിഷ റാവുവിന്റെ കാന്‍വാസിനെ സമ്പന്നമാക്കുന്നത്. നവനീതം കള്‍ചറല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ലളിതകലാ അക്കാദമിയില്‍ ആരംഭിച്ച നിമിഷ റാവുവിന്റെ ‘ഡാന്‍സ് ഇന്‍ നേച്വര്‍’ ചിത്രപ്രദര്‍ശനം വര്‍ണങ്ങളുടെ ബഹുസ്വരത കൊണ്ടും വേറിട്ടതായി. ഭാവനകളെ ആസ്വാദകന്റെ സ്വാതന്ത്ര്യത്തിനു വിട്ടുകൊടുക്കുന്നതായിരുന്നു പ്രദര്‍ശിപ്പിച്ച 40 ചിത്രങ്ങളും. പ്രകൃതിയിലെ ഭാവമാറ്റങ്ങള്‍ നിറങ്ങളില്‍ ചാലിച്ച് കാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുന്നു.കണ്ണൂരിന്റെ തനതു കലയായ തെയ്യവും തൃശൂരിന്റെ സ്വന്തമായ പുലിക്കളിയും കോമരം തുള്ളലുമെല്ലാം ചിത്രങ്ങളില്‍ ഇടംപിടിക്കുന്നു. തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശിനിയായ നിമിഷ റാവു ഭര്‍ത്താവ് വിനോദ് റാവു ബറോഡ മുനിസിപ്പല്‍ കമ്മീഷണറായി ചുമതലയേറ്റതോടെ ഗുജറാത്തില്‍ സ്ഥിരതാമസമാക്കി.  ചെറുപ്പം മുതല്‍ വരയുടെ ലോകത്തുള്ള നിമിഷ രാജ്യത്തുടനീളം നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യ പ്രദര്‍ശനമാണ് തൃശൂരില്‍ നടക്കുന്നത്. എഴുത്തുകാരനും അക്കാദമി അവാര്‍ഡ് ജേതാവുമായ എം കെ രാമചന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് പ്രദര്‍ശനം. 5നു സമാപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക