|    Oct 19 Thu, 2017 4:52 pm
FLASH NEWS

നിറങ്ങളില്‍ ഗാന്ധിക്ക് പുനര്‍ജനി; പ്രതിഭയുടെ മാറ്റ് തെളിയിച്ച് കലോല്‍സവം

Published : 7th October 2017 | Posted By: fsq

 

കൊല്ലം: അറിവുകളിലെ ഗാന്ധിയെ കുട്ടികള്‍ കാന്‍വാസില്‍ പകര്‍ത്തിയപ്പോള്‍ അത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണായക നിമിഷങ്ങളുടെ നേര്‍ക്കാഴ്ച്ചയായി. ക്വിറ്റ് ഇന്ത്യാ സമരവും ദണ്ഡി യാത്രയും ഉള്‍പ്പടെ ഗാന്ധി നടന്നു നീങ്ങിയ സഹനസമര വഴികളിലൂടെയായിരുന്നു വര്‍ണങ്ങളുമായി പുതുതലമുറയുടെ അനുയാത്ര.ഗാന്ധിജയന്തി വാരാഘോഷങ്ങളോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും വിവിധ ഗാന്ധിയന്‍ സംഘടനകളും സംയുക്തമായി കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സംഘടിപ്പിച്ച ഗാന്ധി കലോല്‍സവം കാഴ്ച്ചകളുടെയും കവിതകളുടെയും ഗാന്ധി അറിവുകളുടെയും ഉല്‍സവമായി.ഗാന്ധിജിയുടെ യാത്രകളായിരുന്നു യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ചിത്രരചനാ മല്‍സരത്തിന്റെ വിഷയം. ഗാന്ധിയും കുട്ടികളും എന്ന വിഷയത്തിലാണ് എല്‍ പി വിദ്യാര്‍ഥികള്‍ ചിത്രം വരച്ചത്. പി ബി ഷിജിത്ത്, യു എം ബിന്നി, മറഡോണ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.ഗാന്ധി കവിതാലാപന മല്‍സരത്തില്‍ മുഖത്തല ശിവജിയും, പി കെ അനില്‍കുമാറും വിധികര്‍ത്താക്കളായി. ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഗാന്ധി ക്വിസ് മല്‍സരത്തിന് ജി ആര്‍ കൃഷ്ണകുമാര്‍ നേതൃത്വം നല്‍കി.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ്, യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ തുടങ്ങിയവര്‍ സന്നിഹിതരായി.ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചനയില്‍ പൂയപ്പള്ളി ഗവണ്‍മെന്റ് എച്ച് എസിലെ പി ആര്‍ നീലേഷ്  ഒന്നാം സ്ഥാനം നേടി. ഇതേ സ്‌കൂളിലെ അച്ചു ബാബുവിനാണ് രണ്ടാം സ്ഥാനം. ചാത്തന്നൂര്‍ ഗവണ്‍മെന്റ് എച്ച് എസ് എസിലെ വി എസ് വിശ്വാസിന് മൂന്നാം സ്ഥാനം ലഭിച്ചു. യു പി വിഭാഗത്തില്‍ വടക്കേവിള എസ് എന്‍ പബ്ലിക് സ്‌കൂളിലെ എസ് ഭദ്ര, പട്ടത്താനം വിമലഹൃദയ സ്‌കൂളിലെ കെ എസ് ശ്രേയ, മുഖത്തല എന്‍ എസ് എസ് യു പി സ്‌കൂളിലെ ആര്യ ശെല്‍വന്‍ എന്നിവര്‍ യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടി.എല്‍ പി വിഭാഗത്തില്‍ വടക്കേവിള എസ് എന്‍ പബ്ലിക് സ്‌കൂളിലെ ആദ്യ ഗായതി ഒന്നാം സ്ഥാനവും പേരൂര്‍ എംവി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ ആര്‍ വൈഷ്ണവ് രണ്ടാം സ്ഥാനവും മുഖത്തല കിഴവൂര്‍ ഇന്‍ഡ്യന്‍ പബ്ലിക് സ്‌കൂളിലെ ബി സനുജിത്ത് മൂന്നാം സ്ഥാനവും നേടി.ഹൈസ്‌കൂള്‍ വിഭാഗം ഗാന്ധി കവിതാലാപനത്തില്‍ കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് വി എച്ച് എസ് എസിലെ കെ സായിറം ഒന്നാം സ്ഥാനവും കൊല്ലം എസ് എന്‍ പബ്ലിക് സ്‌കൂളിലെ ജെ ബി നീരജ് നന്ദു രണ്ടാം സ്ഥാനവും നേടി. കരിക്കോട് എംഇഎഇഎംഎച്ച്എസ് എസിലെ ബി ഫാത്തിമക്കാണ് മൂന്നാം സ്ഥാനം. യു പി വിഭാഗത്തില്‍ അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് എച്ച് എസ് എസിലെ ശീതള്‍ എച്ച് ബോസ് ഒന്നാം സ്ഥാനവും തൃപ്പിലഴികം എല്‍ എഫ് ഇ എം എച്ച് എസിലെ അയന സുരേഷ് രണ്ടാം സ്ഥാനവും നേടി.പൂയപ്പള്ളി ഗവണ്‍മെന്റ് എച്ച് എസിലെ ബി എസ് ഗൗരിനന്ദനക്കാണ് ക്വിസ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം. ഇതേ സ്‌കൂളിലെ ലെവിന്‍ എസ് പിള്ള രണ്ടാം സ്ഥാനം നേടിയപ്പോള്‍ മൂന്നാം സ്ഥാനം കുണ്ടറ എല്‍എഫ്ഇഎംഎച്ച് എസിലെ അഥീന അശോകും കൊറ്റംകുളങ്ങര ഗവണ്‍മെന്റ് വിഎച്ച്എസ് എസിലെ കെ ധനുഷും പങ്കിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക