|    Jul 19 Thu, 2018 11:34 am
FLASH NEWS
Home   >  Kerala   >  

നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

Published : 13th April 2018 | Posted By: mi.ptk

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു. കാക്കയങ്ങാട് ആയിച്ചോത്തെ മുക്കോലപ്പുരയില്‍ സന്തോഷി(30)ന്റെ കൈപ്പത്തിയാണ് തകര്‍ന്നത്. സന്തോഷിന്റെ മുഖത്തും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റു. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചത്.സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം. വീടിനകത്തുനിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനം നടന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് ചേര്‍ത്ത് പോലീസ് കേസെടുത്തു. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടി കൈക്കൊള്ളുമെന്ന് പോലീസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss