|    Feb 25 Sun, 2018 1:43 am

നിര്‍മിച്ച് മണിക്കൂറുകള്‍ക്കകം തടയണകള്‍ പൊളിഞ്ഞു

Published : 10th December 2017 | Posted By: kasim kzm

മുക്കം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാരശേരി പഞ്ചായത്തിലെ കല്‍പ്പൂര് ചെറുപുഴയില്‍ നിര്‍മ്മിച്ച തടയണ പൊളിഞ്ഞു. വെള്ളിയാഴ്ച രാവിലെ നിര്‍മ്മിച്ച തടയണയാണ് വൈകുന്നേരം തന്നെ പൊളിഞ്ഞത്. അശാസ്ത്രീയമായ നിര്‍മ്മാണമാണ് തടയണ പൊളിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. സാധാരണ നിലയില്‍ ചാക്കുകളില്‍ മണല്‍ നിറച്ചാണ് തടയണകള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ചെറുപുഴയില്‍ നിര്‍മ്മിച്ച തടയണകളില്‍ മണ്ണാണ് നിറച്ചിരുന്നത്. മണ്ണ് നനഞ്ഞതോടെ അട്ടിക്കിട്ട ചാക്കുകള്‍ മറിഞ്ഞ് വീഴുകയായിരുന്നു. ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മ്മിക്കുന്ന 400 ചെറുകിട തടയണകളുടെ ജില്ലാതല ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി മാത്യു ടി തോമസാണ് നിര്‍വഹിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് ഉള്‍പ്പെടെയുളള സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇത് നിര്‍മ്മിച്ചത്.പുഴയില്‍ നീരൊഴുക്ക് വളരെ കുറവായിട്ട് കൂടി തടയണകള്‍ പൊളിഞ്ഞത് ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss