|    Dec 10 Mon, 2018 12:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിര്‍മാതാക്കളുടെ താരനിശ മാര്‍ച്ചില്‍

Published : 12th November 2018 | Posted By: kasim kzm

കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഫണ്ട് കണ്ടെത്താനുള്ള താര സംഘടനയുടെ താരനിശ ഡിസംബര്‍ ഏഴിന് അബൂദബിയില്‍ നടക്കും. ഇതുസംബന്ധിച്ച് എഎംഎംഎ ഭാരവാഹികളും നിര്‍മാതാക്കളുടെ സംഘടനയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. നേരത്തേ നിര്‍മാതാക്കള്‍ നടത്താനിരുന്ന താരനിശ 2019 മാര്‍ച്ചില്‍ നടത്താനും തീരുമാനമായി.
അബൂദബിയില്‍ നടക്കുന്ന താരനിശയുടെ ഭാഗമായി നവംബര്‍ 28 മുതല്‍ ഡിസംബര്‍ 9 വരെ ചിത്രീകരണ പരിപാടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് താര സംഘടന ഭാരവാഹികള്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവുകള്‍ക്ക് സന്ദേശമയച്ചിരുന്നു. തങ്ങളോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായി എഎംഎംഎ തീരുമാനമെടുത്തതില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ, അബൂദബിയിലെ താരനിശ അനിശ്ചിതത്വത്തിലായി. കൂടാതെ, നിര്‍മാതാക്കളുടെ നേതൃത്വത്തില്‍ താരനിശ നടത്താന്‍ മൂന്നു വര്‍ഷമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും എഎംഎംഎ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല.
കൊച്ചിയില്‍ ഞായറാഴ്ച എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇരു താരനിശകളും നടത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ചുള്ള കരാറിലും ഇരു സംഘടനകളും ഒപ്പുവച്ചു.
എഎംഎംഎ ഭാരവാഹികളായ ഇടവേള ബാബു, ജഗദീഷ് എന്നിവരും നിര്‍മാതാക്കളുടെ സംഘടനയ്ക്കു വേണ്ടി ജി സുരേഷ്‌കുമാര്‍, എം രഞ്ജിത്, മണിയന്‍പിള്ള രാജു, സിയാദ് കോക്കര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
അമ്പതോളം മോഷണക്കേസുകളിലെ പ്രതി വീണ്ടും പോലിസ് പിടിയില്‍പെരിന്തല്‍മണ്ണ: അമ്പതോളം മോഷണക്കേസുകളില്‍ പ്രതിയായ മധ്യവയസ്‌കനെ ജയിലില്‍ നിന്നിറങ്ങി വീണ്ടും മോഷണം നടത്തിവരുന്നതിനിടെ പോലിസ് പിടികൂടി. തിരൂരങ്ങാടി പന്തരങ്ങാടി സ്വദേശി വാടക്കല്‍ ഉമറിനെ (53)യാണ് പെരിന്തല്‍മണ്ണ പോലിസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ഈ മാസം അഞ്ചിന് പെരിന്തല്‍മണ്ണ ടൗണിലെ ഗിഫ്റ്റ് ആന്റ് ടോയ്‌സ് എന്ന കടയുടെ പൂട്ട്‌പൊളിച്ച് പണവും മറ്റും കവര്‍ന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പ്രതിയെക്കുറിച്ച് സൂചന ലഭിച്ച പോലിസ് ദിവസങ്ങളോളമുള്ള രഹസ്യാന്വേഷണത്തിലൂടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ വലയിലാക്കിയത്. വിവിധ കാലയളവുകളിലായി ജില്ലയ്ക്കകത്തും പുറത്തും വര്‍ഷങ്ങളോളം ജയില്‍ശിക്ഷയനുഭവിച്ചയാളാണ് പ്രതിയെന്നും ഇയാളുടെ പേരില്‍ ഇപ്പോഴും കേസുകള്‍ നിലവിലുണ്ടെന്നും പോലിസ് പറഞ്ഞു.
കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തുന്നതില്‍ വിദഗ്ധനായ പ്രതി തമിഴ്—നാട്ടിലെ വിവിധയിടങ്ങളില്‍ വാടകവീട്ടില്‍ താമസമാക്കി രാത്രിയില്‍ ബസ് മാര്‍ഗം കേരളത്തിലെത്തിയാണു മോഷണം നടത്തിവന്നിരുന്നത്. മാസങ്ങള്‍ക്കുമുമ്പ് ജയിലില്‍ നിന്നു പുറത്തിറങ്ങിയ ഇയാള്‍ പെരിന്തല്‍മണ്ണയിലെ മോഷണത്തിനു പുറമെ അങ്ങാടിപ്പുറം ടൗണിലെ മൂന്നോളം കടകളില്‍ അടുത്തിടെയുണ്ടായ മോഷണം നടത്തിയത് താനാണെന്നും പോലിസിനോട് സമ്മതിച്ചിട്ടുണ്ട്.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സിഐ ടി എസ് ബിനു മൂത്തേടം, എസ്‌ഐ മഞ്ജിത്ത് ലാല്‍, ടൗണ്‍ ഷാഡോ പോലിസ് ടീമിലെ സി പി മുരളീധരന്‍, എന്‍ ടി ഉണ്ണികൃഷ്ണന്‍, ആര്‍ കിഷോര്‍ പാലക്കാട്, പി അനീഷ്, അജീഷ്, ജയമണി, സലീന, സൈബര്‍ സെല്‍ വിഭാഗത്തിലെ വൈശാഖ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss