|    Nov 20 Mon, 2017 5:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിര്‍മാണ വസ്തുക്കളുടെ ജിഎസ്ടി 18 ശതമാനമായി കുറയ്ക്കാന്‍ ആവശ്യപ്പെടും

Published : 9th August 2017 | Posted By: fsq

 

തിരുവനന്തപുരം: നിര്‍മാണ വസ്തുക്കളായ ഹോളോബ്രിക്‌സ്, ഫ്‌ളോര്‍ ടൈല്‍സ് എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ സപ്തംബര്‍ 9ന് ചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാനം ആവശ്യപ്പെടുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.സംസ്ഥാനത്ത് ഒരു കാരണവശാലും എംആര്‍പിക്ക് മുകളില്‍ ജിഎസ്ടി അനുവദിക്കില്ല. ഇത് ലംഘിച്ച നാല്‍പതോളം പേര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള സ്‌റ്റോക്കിന്റെ കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ല. പുതിയ സ്റ്റോക്ക് വരുമ്പോള്‍ നികുതിയില്‍ ആനുപാതികമായി കുറവുണ്ടാകണം. ഇത് പാലിച്ചില്ലെങ്കില്‍ ആന്റി പ്രോഫിറ്ററിങ് (കൊള്ളലാഭം തടയല്‍) വ്യവസ്ഥ പ്രകാരം നടപടിയെടുക്കും. ആന്റി പ്രോഫിറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനം ഉടനാരംഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും. വിതരണം ചെയ്യപ്പെടുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കിലെ കുറവും വ്യാപാരികള്‍ക്ക് ലഭിക്കുന്ന ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ ആനുപാതിക ആനുകൂല്യവും ഉപഭോക്താവിന് വിലക്കുറവിലൂടെ ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. ഒരു ചെയര്‍മാനും നാല് ടെക്‌നിക്കല്‍ അംഗങ്ങളും ചേര്‍ന്നതാണ് അതോറിറ്റി. ഇതിനുപുറമെ ആന്റി പ്രോഫിറ്ററി പരിശോധിക്കാനുള്ള സ്റ്റാന്റിങ് കമ്മിറ്റിയും സംസ്ഥാനതലത്തി ല്‍ സ്‌ക്രീനിങ് കമ്മിറ്റികളുമുണ്ട്. സംസ്ഥാന തലത്തില്‍ ലഭിക്കുന്ന ഉപഭോക്താക്കളുടെ പരാതികള്‍ സ്‌ക്രീനിങ് കമ്മിറ്റികള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സ്റ്റാന്റിങ് കമ്മിറ്റിക്കു നല്‍കും. ഇതിനുപുറമെ പിഴയും ജിഎസ്ടി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള ഉത്തരവും നല്‍കാം. സിനിമാ തിയേറ്ററുകളില്‍ നേരത്തേ 25 ശതമാനമായിരുന്നു ജിഎസ്ടി. പുതിയ വ്യവസ്ഥപ്രകാരം 18 ശതമാനമാണ് ജിഎസ്ടി വരേണ്ടത്. എന്നാ ല്‍, ഇപ്പോള്‍ പഴയ നിരക്കിനൊപ്പം 18 ശതമാനം ജിഎസ്ടി കൂടി ഈടാക്കുകയാണ് ചെയ്യുന്നത്. ഇത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക