|    Aug 20 Sun, 2017 1:37 pm
FLASH NEWS

നിര്‍മാണ പ്രവൃത്തികളിലും പദ്ധതി നിര്‍വഹണത്തിലും വ്യാപക അഴിമതിയെന്ന് ; കല്‍പകഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരേ സിപിഎം

Published : 10th August 2017 | Posted By: fsq

 

പുത്തനത്താണി: കല്‍പകഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍ നടക്കുന്ന എല്ലാ നിര്‍മാണ പ്രവൃത്തികളിലും പദ്ധതി നിര്‍വഹണത്തിലും വ്യാപക അഴിമതിയാണ് നടക്കുന്നതെന്ന് സി പിഎം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പഞ്ചായത്തിലെ  മുഴുവന്‍ നിര്‍മാണ പ്രവൃത്തികളും പ്രസിഡന്റ് എന്‍ കുഞ്ഞാപ്പുവിന്റെ ബിനാമികളാണ് നടത്തുന്നത്. തന്റെ ബിനാമികളായ  കേ ാണ്‍ട്രാക്ടര്‍മാര്‍ക്ക് വര്‍ക്ക് കിട്ടിയില്ലെങ്കില്‍ ആ വര്‍ക്കുകളുടെ ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തിവെപ്പിക്കുകയും കണ്‍വീനര്‍ വര്‍ക്കുകള്‍ ടെന്‍ഡര്‍ ‘വര്‍ക്കുകളാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.നിരവധി റോഡുകള്‍ നവീകരിക്കാനിരിക്കെ ആസ്തി രജിസ്റ്ററില്‍ പോലും ഇല്ലാത്ത പലറോഡുകളും ടാറിങ് നടത്തി പ്രസിഡന്റ് അഴിമതി നടത്തുകയാണ്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെയാണ് പഞ്ചായത്തില്‍ പല കെട്ടിടങ്ങളും നിര്‍മിക്കുന്നത്. ഭീമമായ തുക കൈക്കൂലി വാങ്ങി അനധികൃത കെട്ടിട നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് പ്രസിഡന്റ് കൂട്ടു നില്‍ക്കുകയാണെന്നുംഇത് ചോദ്യം ചെയ്യുന്നവരെ കായികമായി നേരിടുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. ആട്,കോഴി തുടങ്ങിയവയുടെ വിതരണത്തില്‍ വ്യാപക അഴിമതിയാണ് നടക്കുന്നത്. അത്യുല്പാദന ശേഷിയുള്ള, ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത കോഴികള്‍ക്ക് പകരം സ്വന്തം ഫാമില്‍ നിന്നുള്ള കോഴികളാണ് പ്രസിഡന്റ് വിതരണം ചെയ്യുന്നത്. അഴിമതികളുടെ  ഭാഗമായി മുസലിം ലീഗിലെ ഒരു വിഭാഗം സഹകരിക്കാത്തതിനാല്‍ കല്‍പകഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ  ഭൂരിപക്ഷം ഗ്രാമസഭകളും നടക്കാതെ പോവുകയാണെന്നും പഞ്ചായത്തില്‍ നടക്കുന്ന മുഴുവന്‍ പ്രവര്‍ത്തികളിലെയും അഴിമതികള്‍ സമഗ്രമായി അന്വേഷിക്കണമെന്നും ഇതിന്റെ ഭാഗമായി ബഹുജന പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം നേതാക്കളായ കെ ഷാജിദ്, ടി വാസു, കെ ഇബ്രാഹിം എന്നിവര്‍ വര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക