|    Jan 25 Wed, 2017 5:06 am
FLASH NEWS

നിര്‍മാണ നിരോധിത മേഖലയില്‍ കെട്ടിടമുയരുന്നു; നടപടിയില്ല

Published : 5th August 2016 | Posted By: SMR

തൊടുപുഴ: ചെറുതോണി ടൗണില്‍ നിര്‍മാണ നിരോധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് കൂറ്റന്‍ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല. ചെറുതോണി ഡാമിന് താഴെ ഭാഗത്ത് ചെറുതോണി പാലത്തിനും ബസ് സ്റ്റാന്റിനും സമീപത്തായാണ് നിര്‍മാണം നടത്തുന്നത്. ഇടുക്കി ഡാം നിറഞ്ഞുകഴിഞ്ഞാല്‍ വെള്ളം തുറന്നു വിടേണ്ടത് പെരിയാറ്റിലേയ്ക്കാണ്. ചെറുതോണി ടൗണിന് സമീപത്തുകൂടിയാണ് പെരിയാര്‍ ഒഴുകുന്നത്.
നാലു ഷട്ടര്‍ ഒരേ സമയം തുറന്നു വിടേണ്ടി വന്നാല്‍ ടൗണ്‍ വെള്ളിത്തിനടിയിലാകും. അതിനാല്‍ കെഎസ്ഇബി  ഈ പ്രദേശം നിര്‍മാണ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും കെട്ടിട നിര്‍മാണം തടയുകയും ചെയ്തിരുന്നു. പിന്നീട് ചെറുതോണി ടൗണില്‍ കുറെ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും പകുതിയിലേറെ പേര്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുകയും ചെയ്തു. ഇതിനിടെ സ്വകാര്യ വ്യക്തി നിര്‍മാണ നിരോധിത മേഖലയില്‍ കെട്ടിടം നിര്‍മിക്കുന്നതിനെതിരെ കേ ാടതിയെ സമീപിച്ചു. കോടതിയുത്തരവ് പ്രകാരം പുതിയതായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത് തടഞ്ഞിരിക്കുകയാണ്. പിന്നീട് ഐഎ ന്‍ടിയുസി ഓഫിസിനുവേണ്ടി  ബസ്റ്റാന്‍ഡിനടുത്ത്  ബഹുനില കെട്ടിടം നിര്‍മിച്ചതു സംബന്ധിച്ചും കേസുകള്‍ നിലവിലുള്ളതാണ്. ഇതിന് സമീപത്താണ് കെട്ടിട നിര്‍മാണം ആരംഭിച്ചത്. ഒരാഴ്ചയായി നിര്‍മാണം ആരംഭിച്ച കെട്ടിടം കഴിഞ്ഞ ദിവസം ഒരു രാത്രി കൊണ്ട് മേല്‍ക്കൂര  നിര്‍മിച്ചു. ബാക്കിയുള്ള പണികള്‍ ഇപ്പോള്‍ നടന്നു വരികയാണ്. കെട്ടിട നിര്‍മാണം  നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വാഴത്തോപ്പ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും ഇടുക്കി വില്ലേജ് ഓഫിസറും ഇടുക്കി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും കെട്ടിട ഉടമയ്ക്ക് നേരിട്ട് കത്തു നല്‍കിയിരുന്നു. എന്നിട്ടും നിര്‍മാണം ദ്രുതഗതിയില്‍ നടത്തി വരികയാണ്. കെട്ടിട നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് ഇടുക്കി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ക്കും കത്തു നല്‍കിയെങ്കിലും നടപടിയെടുത്തിട്ടില്ല. ജില്ലാ കലക്ടറേയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിവരമറിയിച്ചുവെങ്കിലും നടപടി മാത്രമില്ല

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക