|    Oct 21 Sun, 2018 12:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിര്‍മാണ തൊഴിലാളികള്‍ക്ക് അദാലത്ത് സംഘടിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 9th September 2017 | Posted By: fsq

 

കൊച്ചി: നിര്‍മാണ തൊഴിലാളികള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നതിനു ജില്ലകള്‍ തോറും അദാലത്തുകള്‍ സംഘടിപ്പിച്ച് കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.1990ലെ കേരള കെട്ടിട നിര്‍മാണ ക്ഷേമനിധി ചട്ടങ്ങള്‍ പ്രകാരം ബോര്‍ഡിലെ അംഗ തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. കെട്ടിട നിര്‍മാണ തൊഴിലാളി യൂനിയന്‍ നേതാവ് ശശി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അംഗങ്ങള്‍ക്കു ക്ഷേമപെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നു ബോര്‍ഡ് സെക്രട്ടറി സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍, നിര്‍മാണ തൊഴിലാളികള്‍ക്ക് ആശ്വാസകരമായ യാതൊരു പദ്ധതികളും ബോര്‍ഡ് നടപ്പാക്കുന്നില്ലെന്നു പരാതിക്കാരന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss