|    May 28 Sun, 2017 2:24 pm
FLASH NEWS

നിര്‍മാണ ചെലവ് 80 കോടി ; കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട-കാഞ്ഞിരംകവല റോഡ് നിര്‍മാണ ഉദ്ഘാടനം നാളെ

Published : 13th October 2016 | Posted By: Abbasali tf

ഈരാറ്റുപേട്ട: അന്താരാഷ്ട്രാ നിലവാരത്തില്‍ പണി ആരംഭിക്കുന്ന കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട-കാഞ്ഞിരംകവല റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നാളെ വൈകീട്ട് അഞ്ചിന് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ നടക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടെന്‍ഡര്‍ ചെയ്ത 80 കോടി രൂപ ചെലവിലാണ് നിര്‍മാണം നടക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് അധ്യക്ഷത വഹിക്കും സമ്മേളനം കേരള പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ കെ എം മാണി, ഡോ. എന്‍ ജയരാജ്, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ മാണി, അഡ്വ. ജോയി എബ്രഹാം. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ് സംസാരിക്കും.വിവിധ രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക മേഖലകളിലെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. കാഞ്ഞിരപ്പള്ളി മുതല്‍ ഈരാറ്റുപേട്ട വഴി കാഞ്ഞിരംകവല വരെയുള്ള 36 കിലോമീറ്റര്‍ വരുന്ന റോഡ് ഏഴു മീറ്റര്‍ വീതിയില്‍ ബിഎംബിസി ചെയ്ത് നവീകരിക്കുവാനാണ് പദ്ധതി. വീതി കൂട്ടേണ്ട ഭാഗങ്ങളിലും ആവശ്യമുള്ള മറ്റ് ഭാഗങ്ങളിലും ഗ്രാനുലര്‍ സബ് ബേസ്, വെറ്റ് മിക്‌സ് മെക്കാഡം എന്നിവ ഉപയോഗിച്ച് സബ് ബേസും, ബേസും ബലപ്പെടുത്തും. ജങ്ഷനുകളില്‍ സ്ഥല ലഭ്യത അനുസരിച്ച് വീതി കൂട്ടുന്നതും  ആവശ്യമുള്ള ഇടങ്ങളില്‍ സംരക്ഷണഭിത്തി, ഓടകള്‍, കലുങ്കുകള്‍ എന്നിവ നിര്‍മിക്കുന്നതുമാണ്. സൈന്‍ ബോര്‍ഡുകള്‍ റോഡ് മാര്‍ക്കിങ്,കാഷ് ബാരിയര്‍, ഫുട്പാത്ത് ഹാന്റ് റെയില്‍, ഹൈമാസ്റ്റ് ലാംബ്, സോളാര്‍ സ്ട്രീറ്റ് ലൈറ്റിങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധ്യകേരളത്തിന്റെ റോഡ് വികസനത്തില്‍ ഈ റോഡ് നിര്‍മാണം ഒരു നാഴികകല്ലാവുമെന്ന് പി സി ജോര്‍ജ് എംഎല്‍എ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day