|    May 28 Sun, 2017 4:22 pm
FLASH NEWS

നിര്‍മാണത്തില്‍ അപാകതയെന്ന് പരാതി; കരാറുകാരന്‍ സ്വന്തം പണം മുടക്കി വീണ്ടും നിര്‍മാണം നടത്തി

Published : 5th October 2016 | Posted By: Abbasali tf

ഏരുമേലി: സ്റ്റാന്‍ഡിലെ ബസ് പാര്‍ക്കിങ് ഏരിയയുടെ നിര്‍മാണത്തില്‍ അപകാതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ കാരാറുകാരനായ യുവാവ് സ്വന്തം പണം മുടക്കി നിര്‍മാണം നടത്തി. സ്റ്റാന്‍ഡിലെ ബസ് പാര്‍ക്കിങ് ഏരിയ കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം കോണ്‍ക്രീറ്റ് ചെയ്തതിലാണ് അപാകതകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്നത്. ബിരുദ പഠനം കഴിഞ്ഞ് സ്വയം  തൊഴിലായി തദ്ദേശ സ്ഥാപനങ്ങളുടെ കരാര്‍ പണികള്‍ ഏറ്റെടുത്തത് നടത്തിയത്്. കോണ്‍ക്രീറ്റില്‍ നിന്ന് പൊടിപടലം വ്യാപിക്കുന്നതും വെള്ളം ഓടയിലേക്ക് ഒഴുകാതെ കെട്ടികിടന്നെന്നുമായിരുന്നു പരാതി. നിരക്കില്‍ രണ്ടര ലക്ഷം രൂപ തുക കുറച്ച് ടെന്‍ഡര്‍ പിടിച്ചത് മൂലം നഷ്ടം സംഭവിക്കാതിരിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനുമായി വൈബ്രറേറ്റര്‍ മെഷീന്‍ ഉപയോഗിച്ചാണ് യുവാവ് കോണ്‍ക്രീറ്റ് പണികള്‍ നടത്തിയത്. എന്നാല്‍ മെഷീന്‍ പുറത്തുവിട്ട മിശ്രിതത്തില്‍ ആദ്യം സിമന്റ്് ലായനിയും ഒടുവില്‍ മെറ്റലും സിമന്റും പാറമണലും ചേര്‍ത്ത മിശ്രിതമായിരുന്നു. കോണ്‍ക്രീറ്റ് ഉറച്ചപ്പോള്‍ പൊടിപടലം വമിക്കാന്‍ കാരണമായത് ഇതുമൂലമായിരുന്നു. എസ്റ്റിമേറ്റിലെ നിര്‍ദേശ പ്രകാരം പഴയ കോണ്‍ക്രീറ്റ് തറ കുത്തിപ്പൊളിക്കാതെയാണ് പുതിയ കോണ്‍ക്രീറ്റിങ് നടത്തിയത്. ഇതുമൂലം തറയുടെ ഉയരം വര്‍ധിച്ചതിനാലാണ് മഴവെള്ളം ഓടയിലേക്ക് ഒഴുകാന്‍ തടസ്സമായത്. ഈ പോരായ്മകള്‍ പരിഹരിക്കാനാണ് യുവാവ് സ്വന്തം ചെലവില്‍ കഴിഞ്ഞ ദിവസം റീ കോണ്‍ക്രീറ്റ്് നടത്തിയത്. പരാതികള്‍ ഉയരുന്നതിന് മുമ്പുതന്നെ റീ കോണ്‍ക്രീറ്റ് നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചത്. മൂന്നാഴ്ചക്ക് ശേഷം ബസ് സ്റ്റാന്‍ഡ് തുറന്നു പ്രവര്‍ത്തിക്കും. അതുവരെ സ്റ്റാന്‍ഡിനു മുന്നിലെ തിരക്കേറിയ റോഡിലാണ് ബസ് പാര്‍ക്കിങ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day