|    May 27 Sat, 2017 11:49 am

നിര്‍മാണത്തിലുള്ള മെട്രോപാലം തകര്‍ന്നു; എട്ടു പേര്‍ക്കു പരിക്ക്

Published : 18th April 2016 | Posted By: SMR

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിര്‍മാണത്തിലുള്ള മെട്രോപാലം തകര്‍ന്നു വീണു എട്ടു തൊഴിലാളികള്‍ക്കു പരിക്ക്. ലക്‌നൗവിലെ അസംബൗഗ് പ്രദേശത്തെ മെട്രോ പാലത്തിന്റെ ഒരു ഭാഗമാണ് ഇന്നലെ രാവിലെ തകര്‍ന്നത്. തൊഴിലാളികള്‍ കോണ്‍ക്രീറ്റ് നിറക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കു ഗുരുതരമല്ല. അപകടം നടന്നയുടന്‍ ക്രെയിനിന്റെ സഹായത്താല്‍ അവശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ ആരും അകപ്പെട്ടിട്ടില്ലെന്നു ഉറപ്പുവരുത്തിയതായി ജില്ലാ മജിസ്‌ട്രേറ്റ് രാജ്‌ശേഖര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day