|    Mar 29 Wed, 2017 8:45 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപ്പിടിത്തം

Published : 11th August 2016 | Posted By: SMR

ദോഹ: ഖത്തറില്‍ നിര്‍മാണത്തിലിരിക്കുന്ന  കെട്ടിടത്തിന് തീപ്പിടിച്ചു. ദോഹ ബിന്‍മഹമൂദിലുള്ള അല്‍കിന്ദി സ്ട്രീറ്റില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പത്തു നില ഫഌറ്റിലാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ തീപ്പിടിത്തമുണ്ടായത്.
അല്‍ഫഹദ് ഫുഡ് സെന്ററിന് സമീപമാണ് സംഭവമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് തൊഴിലാളികള്‍ പോയതിനു തൊട്ടു പിന്നാലെയാണ് മുകള്‍ നിലയില്‍ നിന്നു തീപിടുത്തമുണ്ടായത്. ഖത്തര്‍ സിവില്‍ ഡിഫന്‍സ് വിഭാഗം സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപ്പിടിത്തത്തില്‍ ആര്‍ക്കും അപകടമില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day