|    Apr 28 Fri, 2017 5:43 pm
FLASH NEWS

നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്നുകൊടുത്തില്ല; പീച്ചി നീന്തല്‍ക്കുളം നാട്ടുകാര്‍ ഉപരോധിച്ചു

Published : 9th November 2016 | Posted By: SMR

പീച്ചി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് പീച്ചി നീന്തല്‍കുളം നാട്ടുകാരുടേയും നീന്തല്‍താരങ്ങളുടേ യു ം നേതൃത്വത്തില്‍ ഉപരോധിച്ചു. പീച്ചി ഡാമില്‍ സ്ഥിതി ചെയ്യുന്ന ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള പീച്ചി നീന്തല്‍കുളമാണ് ഒരുവര്‍ഷത്തോളമായി അടച്ചിട്ടിരിക്കുന്നത്. നിര്‍മാണ ആവശ്യത്തിനായാണ് നീന്തല്‍കുളം അടച്ചിട്ടത്. എന്നാല്‍ നിര്‍മാണപ്രവര്‍ത്തനം കഴിഞ്ഞിട്ടും നീന്തല്‍ക്കുളം പൊതുജനങ്ങള്‍ക്ക് തുറന്ന്  െകാ ടുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. പാണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് മെംബര്‍ കെ പി എല്‍ദോസ് ഉപരോധന സമരം ഉദ്ഘാടനം ചെയ്തു. നിരവധി നീന്തല്‍ താരങ്ങളുള്ള പ്രദേശമാണ് പീച്ചി. പീച്ചി നീന്തല്‍ കുളത്തില്‍ പരിശീലനം നേടിയ നിരവധി താരങ്ങള്‍ കോവളം, ചേറായി, സ്‌നേഹതീരം, പോണ്ടിചേരി തുടങ്ങിയ ടൂറിസം പ്രദേശങ്ങളിലും, നാവികസേന, റെയില്‍വേ, എയര്‍ഫോഴ്‌സ് ഉള്‍പ്പെട്ട വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളി ല്‍ ജോലി ചെയ്യുന്നുണ്ട്. പീച്ചി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി ജില്ലാ തലത്തില്‍ നീന്തല്‍ മല്‍സരത്തില്‍ ചാംപ്യന്‍മാരുമാണ്. നീന്തല്‍ പ്രാക്ടീസ് ചെയ്യാന്‍ പീച്ചി നീന്തല്‍ കുളം ഇല്ലാത്തതിനാല്‍ ഈ വര്‍ഷം ചാംപ്യന്‍ഷിപ്പ് നിലനിര്‍ത്താന്‍ സാധിച്ചില്ല. പീച്ചി ഡാമില്‍ പരിശീലിപ്പിക്കാന്‍ പരിശീലകര്‍ക്കും ധൈര്യം ഇല്ല. ഈ സാഹചര്യത്തില്‍ നീന്തല്‍കുളം തുറന്ന് കൊടുക്കണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത്, പാണഞ്ചേരി പഞ്ചായത്തുകള്‍ നടത്തുന്ന കേരളോത്സവത്തിനും പീച്ചി നീന്തല്‍കുളത്തെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്ത് കേരളോല്‍സവത്തിന് പീച്ചി നീന്തല്‍കുളം തുറന്ന് നല്‍കിയേ തീരു. സ്മിനോ ജോയ്, സുനി കല്ലിങ്ങല്‍, ജിഗി മയിലാട്ടുംപാറ, ഇ സുഭാഷ്, പ്രിജോ ഔസേപ്പ്, ബിബിന്‍ ബേബി നേതൃത്വം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day