|    Jul 23 Mon, 2018 11:17 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നിര്‍മല സീതാരാമന്‍ ചുമതലയേറ്റു

Published : 8th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു. രണ്ടു പൂജാരിമാരുടെ സാന്നിധ്യത്തിലായിരുന്നു രാജ്യത്തെ നിര്‍ണായക വകുപ്പായ പ്രതിരോധമന്ത്രാലയത്തിന്റെ ചുമതല നിര്‍മല സീതാരാമന്‍ ഏറ്റെടുത്തത്. ചുമതലയേറ്റെടുക്കുന്നതിനു മുമ്പായി മന്ത്രിയുടെ ചേംബറില്‍ പ്രത്യേക പൂജകള്‍ നടത്തി. രാജ്യത്തെ സൈന്യത്തെ സുസജ്ജമാക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. പ്രതിരോധവകുപ്പിന്റെ അധിക ചുമതല വഹിച്ചിരുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നാണു വാണിജ്യമന്ത്രിയായിരുന്ന നിര്‍മല സീതാരാമന്‍ ചുമതല ഏറ്റെടുത്തത്. 24 മണിക്കൂറും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന മന്ത്രിയായിരിക്കും താനെന്നും സൈന്യവുമായും പ്രതിരോധമന്ത്രാലയവുമായും ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി പരിഹാരം കാണുമെന്നും പ്രതിരോധ ഉപകരണ നിര്‍മാണത്തിനു പ്രധാനമന്ത്രിയുടെ സ്വപ്‌നപദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ പുനസ്സംഘടനയില്‍ കാബിനറ്റ് മന്ത്രിപദവിയിലേക്ക് ഉയര്‍ത്തപ്പെട്ട നിര്‍മല സീതാരാമന് തീര്‍ത്തും അപ്രതീക്ഷിതമായാണ്  പ്രതിരോധവകുപ്പിന്റെ ചുമതല ലഭിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss