|    Jul 20 Fri, 2018 8:23 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

നിര്‍മല ഷ്യോരാന്‍ 400 മീറ്റര്‍ സെമി ഫൈനലില്‍

Published : 7th August 2017 | Posted By: fsq

 

ലണ്ടന്‍: ലോക അത്‌ലറ്റിക് മീറ്റിലെ വനിതാ വിഭാഗം 400 മീറ്ററില്‍ ഇന്ത്യയുടെ നിര്‍മല ഷ്യോരാന്‍ സെമി ഫൈനലില്‍. ഹീറ്റ്‌സില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് നിര്‍മല സെമിയിലേക്ക് യോഗ്യത നേടിയത്. 52.01 സെക്കന്റ് സമയമെടുത്താണ് നിര്‍മല 400 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഇന്നാണ് സെമി ഫൈനല്‍. 22കാരിയായ ഹരിയാന സ്വദേശി നിര്‍മലയുടെ റെക്കോഡ് സമയം 51.20ആണ്.അതേ സമയം മറ്റ് ഇന്ത്യന്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തി.  മാരത്തണില്‍ ടി ഗോപി 28ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പുരുഷന്‍മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ദേശീയ റെക്കോഡ് ജേതാവായ സിദ്ധനാഥ് തിങ്കലയ ആദ്യ റൗണ്ടില്‍ പുറത്തായി. 39 താരങ്ങള്‍ മാറ്റുരച്ച പോരാട്ടത്തില്‍ 13.64 സെക്കന്റ് സമയത്തോടെ 31ാം സ്ഥാനം മാത്രമാണ് സിദ്ധനാഥിന് നേടാനായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss