|    Nov 24 Fri, 2017 7:34 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിര്‍മല്‍ ചിട്ടി തട്ടിപ്പ് : മുന്‍ മന്ത്രിയുടെ വിശ്വസ്തനടക്കം നാലുപേരെ തമിഴ്‌നാട് പോലിസ് ചോദ്യംചെയ്

Published : 8th November 2017 | Posted By: fsq

 

തുതിരുവനന്തപുരം: നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയുടെ വിശ്വസ്തനടക്കം നാലു പേരെ തമിഴ്‌നാട് പോലിസ് ചോദ്യംചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എന്‍ആര്‍എച്ച്എമ്മിന്റെ ചുമതല വഹിച്ചിരുന്ന ഹരികൃഷ്ണ ന്‍, തമിഴ്‌നാട് സര്‍ക്കാരിന്റെ കേരളത്തിലെ പിആര്‍ഒയായി പ്രവര്‍ത്തിക്കുന്ന ഉണ്ണികൃഷ്ണന്‍, എസ് കെ പ്രദീപ്, ഒ എ സനല്‍ എന്നിവരെയാണു സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന തമിഴ്‌നാട് പോലിസിലെ പ്രത്യേക സംഘം ചോദ്യംചെയ്തത്. മുമ്പ് കേരള പോലിസിലെ ക്രൈംബ്രാഞ്ച് സംഘവും ഹരികൃഷ്ണനെ ചോദ്യംചെയ്തിരുന്നു. ചിട്ടി തട്ടിപ്പിലെ പ്രധാന പ്രതി നിര്‍മലന്‍ പാപ്പര്‍ ഹരജി നല്‍കി ഒളിവില്‍പ്പോവും മുമ്പു ഹരികൃഷ്ണനുമായി കൂടികാഴ്ച നടത്തിയിരുന്നതായി ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഇവര്‍ ഇരുവരും ഒന്നിച്ചു ചില വിദേശയാത്രകള്‍ നടത്തിയിരുന്നതായും അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു. കഴിഞ്ഞദിവസം കേരള അതിര്‍ത്തിയിലുള്ള ഒരു ഗസ്റ്റ്ഹൗസില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍. മുന്‍ മന്ത്രി പ്രത്യേക താല്‍പര്യമെടുത്താണു ദേശീയ ആരോഗ്യമിഷനില്‍ ഇയാളെ നിയമിച്ചത്. മാനദണ്ഡങ്ങള്‍ മറികടന്നാണു ഹരികൃഷ്ണനെ നിയമിച്ചതെന്ന് അന്നുതന്നെ പരാതികള്‍ ഉണ്ടായിരുന്നു. ഇയാളും മന്ത്രിയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ പിആര്‍ഒ ആയി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഉണ്ണികൃഷ്ണനെ ചോദ്യംചെയ്തതില്‍ നിന്നു നിര്‍ണായകമായ ചില വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്്. മുല്ലപ്പെരിയാര്‍ കേസിന്റെ ഫയലുകള്‍ ചോര്‍ത്തിയെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട് നല്‍കിയ വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍. ഇവരെ കൂടാതെ നിര്‍മലിന്റെ നഗരത്തിലെ ഫഌറ്റുകള്‍ വാങ്ങിയ ഒ എസ് സനല്‍, പ്രദീപ് എന്നിവരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. നിര്‍മലന്‍ കേരളത്തില്‍ നിന്നു രക്ഷപ്പെടും മുമ്പ് ഇവര്‍ നാലു പേരും നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഒളിവില്‍പ്പോവുന്നതിനു മുമ്പ് നിര്‍മലന് താമസിക്കാന്‍ ഫ്‌ളാറ്റ് വാടകയ്ക്കു നല്‍കിയ ഒരു വ്യവസായിയെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നു. ഇയാള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ കല്ല് എത്തിക്കുന്ന ഏജന്റ് ആണ്. നിര്‍മലന്റെ ഭാര്യയുടെ സഹോദരന്‍ മഹേഷിനെ ഇന്നലെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്തു. അതിനിടെ നിര്‍മല്‍ ചിട്ടി തട്ടിപ്പില്‍ കേസ് ഇന്നു കോടതി പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക