|    Mar 26 Sun, 2017 11:21 am
FLASH NEWS

നിര്‍ഭാഗ്യങ്ങളുടെ തടവറയില്‍ നിന്ന് അല്‍ത്താഫ് യാത്രയായി

Published : 1st October 2016 | Posted By: Abbasali tf

എരുമേലി: ഓമനിച്ച് കൊതിതീരും മുമ്പേ വേദനയുടെ ലോകത്തുനിന്ന് അല്‍ത്താഫ് എന്ന മുന്ന് മാസമുള്ള കുഞ്ഞ് നാടിന് നൊമ്പരമായി മറഞ്ഞു. അപൂര്‍വ രോഗം മൂലം കിടപ്പില്‍ കഴിയുന്ന വിലങ്ങുപാറ പതാലില്‍ അന്‍സാരി (ഷാമോന്‍)യുടെ മകനായ അല്‍ത്താഫാണ് ഇന്നലെ മരണപ്പെട്ടത്. ജന്മനാ തന്നെ ഹൃദയത്തില്‍ സുഷിരവും, സ്ഥാനഭ്രംശവുമുണ്ടായിരുന്ന അല്‍ത്താഫിന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്താനിരിക്കെയായിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിച്ചതാണ് മരണത്തിലേയ്ക്ക് എത്തിയത്. ലോട്ടറി വില്‍പ്പനക്കാരനും പത്ര വിതരണക്കാരനുമായിരുന്ന ഷാമോന്‍ രണ്ടര വര്‍ഷം മുമ്പാണ് അപൂര്‍വ രോഗം മൂലം കിടപ്പിലായത്. നിര്‍ധനനായ ഷാമോന്റേയും മകന്‍ അല്‍ത്താഫിന്റേയും ചികില്‍സയ്ക്കായി നാട്ടുകാര്‍ സഹായനിധി സ്വരൂപിച്ചുകൊണ്ടിരിക്കെയാണ് അല്‍ത്താഫിന്റെ മരണം.സുമയ്യയാണ് അമ്മ. രണ്ടര വയസുകാരന്‍ ഹാരീസ് സഹോദരനാണ്. മൃതദേഹം ഇന്നലെ രാത്രിയോടെ എരുമേലി ജുംഅ മസ്ജിദില്‍ ഖബറടക്കി.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക