|    Jul 18 Wed, 2018 10:48 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിര്‍ഭയ കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

Published : 26th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പ്രതികളില്‍ മൂന്നാം പ്രതി വിനയ് ശര്‍മ തിഹാര്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. സെല്ലിലെ ഇരുമ്പു ഗ്രില്ലില്‍ തുണി കെട്ടി തൂങ്ങാനായിരുന്നു ശ്രമം. ബുധനാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്‌പെഷ്യല്‍ പോലിസുകാരാണ് ആത്മഹത്യാശ്രമം തടഞ്ഞത്. വിഷാദരോഗത്തിനുള്ള ഗുളികകള്‍ വന്‍തോതില്‍ കഴിച്ചിരുന്നു. വിനയ് ശര്‍മയെ അവശനിലയില്‍ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 2012 ഡിസംബറിലാണ് സുഹൃത്തിനൊപ്പം സിനിമ കണ്ടു മടങ്ങിയ 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ ആറു പേര്‍ ചേര്‍ന്ന് ക്രൂരബലാല്‍സംഗത്തിന് ഇരയാക്കിയത്.  പിന്നീട് സിംഗപ്പൂര്‍ ആശുപത്രിയില്‍ മരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss