|    Dec 12 Wed, 2018 1:11 am
FLASH NEWS
Home   >  Dont Miss   >  

നിര്‍ഭയ കേസിലെ കുട്ടികുറ്റവാളി ഇപ്പോള്‍ ഇവിടെയാണ്

Published : 17th December 2016 | Posted By: frfrlnz

nirbhaya-case-junaile
ന്യൂഡല്‍ഹി: 2012 ഡിസംബര്‍ 12ന് നടന്ന നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ ആരും മറന്ന് കാണില്ല.ഡല്‍ഹിയില്‍ രാത്രി ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ ഡ്രൈവറും കണ്ടക്ടറും മറ്റുപണിക്കാരുമടങ്ങുന്ന ആറുപേരുടെ സംഘം മൃഗീയമായി നിര്‍ഭയ(ജോതി) എന്ന ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഘം ചെയ്ത കേസിലെ കുട്ടിക്കുറ്റവാളി. ആറുപേരില്‍ പെണ്‍കുട്ടിയെ കൂടുതല്‍ പീഡനത്തിന് ഇരയാക്കിയ കൊച്ചു പ്രതി. രണ്ടു ദിവസത്തിന് ശേഷം പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയ കേസില്‍ മറ്റു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച കോടതി ഈ പ്രതിയെ ജുവനൈല്‍ ജയിലിലേക്ക് വിടുകയായിരുന്നു.ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യമുട്ടുമടക്കി നില്‍ക്കേണ്ടി വന്ന കേസിലെ ജുവനൈല്‍ പ്രതി  ഇപ്പോള്‍ എവിടെയാണ്..മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തുവന്ന ഈ 22 വയസ്സുകാരന്‍ ഇപ്പോള്‍ എവിടെയാണെന്ന് ദേശീയ മാധ്യമങ്ങള്‍ ഇന്ന് പുറത്ത് വിട്ടിരിക്കുന്നു.

മികച്ച പാചകക്കാരനായ ഈ പയ്യന്‍ ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ ഒരു തട്ടുകടയില്‍ ജോലി ചെയ്തു ആരോരുമറിയാതെ ജീവിക്കുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജോലി ചെയ്യുന്ന സ്ഥലം വെളിപ്പെടുത്താത്തതെന്നു ഇയാള്‍ മുമ്പ് താമസിച്ച ഒരു എന്‍ജിഒ യിലെ ഉദ്ദ്യോഗസ്ഥന്‍  പറയുന്നു. 2015 ഡിസംബറിലാണ് ജുവനൈല്‍ പ്രതി ജയില്‍ മോചിതനായത്. ഇയാളെ പുറത്തിറക്കുന്നതിന് ഏറെ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. വധഭീഷണി ഉള്ളതിനാല്‍ അതീവ രഹസ്യമായിട്ടായിരുന്നു ഇയാളെ മോചിപ്പിച്ചത്. ഡല്‍ഹിയിലെ തന്നെ ഒരു എന്‍ജിഒ ആയിരുന്നു ഇയാളെ സംരക്ഷിച്ചത്. ഇവിടെ നിന്നാണ് തട്ടുകടയിലെ ജോലിയില്‍ പ്രവേശിച്ചത്.
ജയിലിലെ ഏറ്റവും നല്ല അന്തേവാസിയായിരുന്നു ഇയാളെന്നും ഏവരും സാക്ഷ്യപ്പെടുത്തുന്നു. മികച്ച പെയിന്ററും ടെയ്‌ലറുമായിരുന്നു. കൂടാതെ മികച്ച പാചകക്കാരനും. ജയിലിലെ പാചകക്കാരെ ഇയാള്‍ സഹായിക്കുമായിരുന്നു. ഇയാളുടെ ഭക്ഷണം ഏവര്‍ക്കും ഇഷ്ടമായിരുന്നുവെന്നും ഇവിടെയുള്ളവര്‍ പറയുന്നു. എല്ലാം ജയിലില്‍ നിന്ന് അഭ്യസിച്ചത്. എഴുതാനും വായിക്കാനും അറിയാത്ത ഇയാള്‍ക്കിപ്പോള്‍ പേര് എഴുതാനറിയാം. തികഞ്ഞ മതവിശ്വാസിയുമാണിപ്പോള്‍.

ജയിലിലുള്ളപ്പോള്‍ ദിവസം നാട്ടിലുള്ള മാതാവിനെ ഫോണില്‍ വിളിക്കുമായിരുന്നു. ഇയാള്‍ കേസിലെ മറ്റൊരു പ്രതിയായ രാംസിങിനൊപ്പം എത്താനുണ്ടായിരുന്ന കാരണവും ഉദ്ദ്യോഗസ്ഥന്‍ വിവരിക്കുന്നു.പിതാവ് മരിച്ച് തനിക്ക് 11 വയസ്സുള്ളപ്പോള്‍  ആറു സഹോദരിമാരും മാതാവുമടങ്ങുന്ന കുടുംബത്തിന്റെ ദാരിദ്ര്യം കണ്ട് വീട്ടില്‍ നിന്നും ഒളിച്ചോടിയ ഇയാള്‍ രാംസിങിനൊപ്പം ബസ് ക്ലീനറായി കൂടുകയായിരുന്നു. തുടര്‍ന്ന് രാജ്യത്തെ നടക്കിയ സംഭവത്തില്‍ ഇയാള്‍ കുറ്റവാളി ആയതും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss