|    Oct 23 Tue, 2018 7:25 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നിര്‍ഭയ കേസിന്റെ നാള്‍വഴികളിലൂടെ

Published : 6th May 2017 | Posted By: fsq

 

2012 ഡിസംബര്‍ 16: രാത്രി ദക്ഷിണ ഡല്‍ഹിയില്‍ സ്വകാര്യ ബസ്സില്‍ സുഹൃത്തിനൊപ്പം യാത്രചെയ്യുകയായിരുന്ന പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറംഗസംഘം ക്രൂരമായി പീഡിപ്പിച്ച് ഓടുന്ന വാഹനത്തില്‍ നിന്നു പുറത്തേക്കെറിയുന്നു.ഡിസംബര്‍ 17: രാജ്യത്താകമാനം വ്യാപക പ്രതിഷേധമുയരുന്നു. പോലിസ് കുറ്റവാളികളെ തിരിച്ചറിയുന്നു.ഡിസംബര്‍ 18: പ്രധാന പ്രതി രാംസിങ് അടക്കം നാലുപേരെ പോലിസ് അറസ്റ്റ് ചെയ്യുന്നു.    ഡിസംബര്‍ 20: പെണ്‍കുട്ടിയുടെ സൃഹൃത്ത് കുറ്റവാളികളെ തിരിച്ചറിഞ്ഞു.ഡിസംബര്‍ 21: പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളിയെ പോലിസ് പിടികൂടി.ഡിസംബര്‍ 22: ആറാം പ്രതി ബിഹാറില്‍ നിന്ന് അറസ്റ്റിലായി    ഡിസംബര്‍ 25: പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളാവുന്നു.ഡിസംബര്‍ 26: ഹൃദയസ്ഥംഭനത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്നു പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്കു കൊണ്ടുപോവുന്നു.    ഡിസംബര്‍ 29: ഇന്ത്യന്‍ സമയം രാത്രി രണ്ടേകാലിന് പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി.  പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു2013 ജനുവരി 2: ലൈംഗിക പീഡനക്കേസുകളുടെ വിചാരണയ്ക്ക് അതിവേഗ കോടതി സ്ഥാപിച്ചു.  ജനുവരി 03: സാകേത് കോടതിയില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു.ജനുവരി 17: അതിവേഗ കോടതിയില്‍ വിചാരണ ആരംഭിച്ചു.ഫെബ്രുവരി 02: അതിവേഗ കോടതി അഞ്ചു പ്രതികള്‍ക്കു മേല്‍ കുറ്റംചുമത്തി. ഫെബ്രുവരി 28: പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരേ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് കുറ്റംചുമത്തി.മാര്‍ച്ച് 11: കേസിലെ കുറ്റവാളിയായ രാംസിങ് ജയിലിനുള്ളില്‍ തൂങ്ങിമരിച്ചു ആഗസത് 31: പ്രായപൂര്‍ത്തിയാവാത്ത പ്രതിക്ക്  ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവ് വിധിച്ചു.സപ്തംബര്‍ 03: അതിവേഗ കോടതിയില്‍ പ്രതികളുടെ വിചാരണ പൂര്‍ത്തിയായി.സപ്തംബര്‍ 13: കുറ്റവാളികളെന്ന കണ്ടെത്തലോടെ നാലു പ്രതികളെ സാകേതിലെ കോടതി മരണംവരെ തൂക്കിലിടാന്‍ വിധിച്ചു.സപ്തംബര്‍ 23: വിധിയില്‍ ഹൈക്കോടതിയില്‍  വാദം തുടങ്ങി. 2014 മാര്‍ച്ച് 13: വധശിക്ഷ ഹൈക്കോടതി ശരിവച്ചു.മാര്‍ച്ച് 15: പ്രതികളുടെ ഹരജിയെത്തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് സുപ്രിംകോടതി സ്‌റ്റേ ചെയ്തു.2017മെയ് 05: കേസില്‍ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss