|    Aug 19 Sun, 2018 9:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിര്‍ബന്ധിത കുമ്പസാരം തടയണമെന്ന ഹരജി തള്ളി

Published : 3rd August 2018 | Posted By: kasim kzm

കൊച്ചി: പുരോഹിതര്‍ മുഖേന സഭാ വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ ലഭിക്കാന്‍ കുമ്പസാരം നിര്‍ബന്ധമാക്കുന്നതു തടഞ്ഞ് ഉത്തരവിടണമെന്ന ഹരജി ഹൈക്കോടതി തള്ളി. എറണാകുളം വരിക്കോലി സ്വദേശി സി എസ് ചാക്കോ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഒരു മതം സ്വീകരിച്ച ശേഷം അതിലെ ആത്മീയ ചടങ്ങുകളും അനുഷ്ഠാനങ്ങളും തന്റെം ഇഷ്ടത്തിനനുസരിച്ചു വേണമെന്നു പറയാന്‍ കഴിയില്ലെന്നതുള്‍പ്പെടെയുള്ള നിരീക്ഷണങ്ങളോടെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മതേതര രാജ്യമായ ഇന്ത്യയില്‍ ഒരാള്‍ക്ക് ഇഷ്ടമുള്ള മതവിശ്വാസം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss