|    Aug 17 Thu, 2017 11:37 am
FLASH NEWS

നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ ബസ്സുടമകളും ജീവനക്കാരും രംഗത്ത്

Published : 29th October 2016 | Posted By: SMR

മാനന്തവാടി: ഹൃദയസ്തംഭനം മൂലം മരിച്ച സ്വകാര്യ ബസ്സ് ജീവനക്കാരന്‍ നിരവില്‍പ്പുഴ സ്വദേശി കുന്നുമ്മല്‍ ഷൗക്കത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ 31ന് മാനന്തവാടി-നിരവില്‍പ്പുഴ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളുടെ മുഴുവന്‍ കലക്ഷനും തൊഴിലാളികളുടെ വേതനവും നല്‍കുമെന്നു പ്രൈവറ്റ് ബസ് ഓപറേറ്റേസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൃദ്ധയും രോഗിയുമായ ഉമ്മയും ഭാര്യയും രണ്ടു മക്കളുമടങ്ങിയ നിര്‍ധന കുടുംബം ഷൗക്കത്തിന്റെ മരണം മൂലം അനാഥരായി. ഇതു തിരിച്ചറിഞ്ഞാണ് ബസ്സുടമകളും ജീവനക്കാരും ഇവരെ സഹായിക്കാന്‍ രംഗത്തെത്തിയത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ടിക്കറ്റ് ചാര്‍ജല്ലാതെ പരമാവധി തുക സംഭാവന നല്‍കി സംരംഭം വിജയിപ്പിക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. മാനന്തവാടി ജോയിന്റ് ആര്‍ടിഒ മനോഹരന്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ചാക്കോ നെല്ലിക്കാട്ടില്‍, ജോസ് പി ജോസഫ്, കെ ഷൗക്കത്തലി, അബ്ദുല്‍ മുത്തലിബ്, പി സി അജ്മല്‍, ബഷീര്‍ പള്ളിയാല്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക