|    Jul 23 Mon, 2018 12:55 pm
FLASH NEWS

നിര്‍ധന കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയത് മുന്‍ഗണനേതര കാര്‍ഡ്

Published : 24th September 2017 | Posted By: fsq

 

കൊല്ലങ്കോട്: നിര്‍ധന കുടുംബത്തിലെ 80 വയസായ  വ്യദ്ധയ്ക്കും സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കിയത് സബ്‌സിഡിയില്ലാത്ത മുന്‍ഗണനേതര കാര്‍ഡ്. മൂന്നുസെന്റ് പുരയിടത്തിന്റെ ഉടമയായ നെന്മേനി ചിങ്ങന്‍ചിറയിലെ പരേതനായ കണ്ടചാമിയുടെ ഭാര്യ പെട്ടമ്മയ്ക്കാണ് വെള്ള കാറ്റഗറിയിലുള്ള കാര്‍ഡ് നല്‍കിയത്. നേരത്തെ പെട്ടമ്മയ്ക്ക് ബിപിഎല്‍ കാര്‍ഡായിരുന്നു ഉണ്ടായിരന്നത്. ഭക്ഷ്യ സുരക്ഷ നിയമത്തിന്റ് ഭഗമായി റേഷന്‍കാര്‍ഡ് കരട് പ്രസിദ്ധീകരിച്ചപ്പോള്‍ പെതുവിഭഗത്തിലായിരുന്നു ഉള്‍പ്പെട്ടത്. പഞ്ചയത്തില്‍ അപ്പീല്‍ നല്‍കിയപ്പോള്‍, ഹിയറിങ്ങിന് വിളിപ്പിക്കുകയും താങ്കളെ പരിഗണിക്കുന്നു എന്ന റസീപ്റ്റ്  നല്‍കുകയും ചെയ്തു. കഴിഞ്ഞ 18ന് 55ാം നമ്പര്‍ റേഷന്‍ കടയില്‍ കാര്‍ഡ് വിതരണം നടന്നപ്പോള്‍ പെട്ടമ്മയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡിയില്ലാതെ ലഭിക്കുന്ന പൊതുവിഭാഗത്തിന് നല്‍കുന്ന വെള്ള കാര്‍ഡാണ് ലഭിച്ചത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടി കാരണം പാവപ്പെട്ട കുടുബം പട്ടിണി കിടക്കേണ്ട അവസ്ഥയിലായി. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം അര്‍ഹരാണ് നിരവധി പേരാണ് മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും പുറത്തുായത്. രാഷ്ട്രീയ സ്വാധീനത്തില്‍ അനര്‍ഹരായ പലര്‍ക്കും മുന്‍ഗണന കാര്‍ഡും (പിങ്ക് നിറം) ലഭിച്ചതായും ആരോപണമുണ്ട്. മുതലമട അംബേദ്കര്‍ കോളനിയില്‍ ദേശീയ പിന്നാക്കകമ്മീഷന്‍, സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍, ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ സന്ദര്‍ശിച്ചപ്പോള്‍ ഇവരുടെ പരിതാകരമായ അവസ്ഥ നേരില്‍ ബോധ്യമായിട്ടും ഇവര്‍ക്കും ലഭിച്ചത് പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്ന കാര്‍ഡ്. ഇതോടെ ദുരിതം അനുഭവിക്കുന്ന ഇവര്‍ക്ക് സൗജന്യ ചികില്‍സ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss