|    Jun 21 Thu, 2018 9:50 pm
FLASH NEWS

നിര്‍ധന കുടുംബത്തിന് പട്ടയം അനുവദിക്കണം : മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്‌

Published : 20th January 2017 | Posted By: fsq

 

പത്തനംതിട്ട: ഏനാദിമംഗലം കെഐപി കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തിന് ചട്ടങ്ങളില്‍ ഇളവ് നല്‍കി അഞ്ചു സെന്റിനെങ്കിലും പട്ടയം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പൂതങ്കര കനാല്‍ പുറമ്പോക്കില്‍ ലക്ഷ്മി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. തെങ്ങില്‍ നിന്നും വീണ് നട്ടെല്ലിന് ക്ഷതമേറ്റ ഭര്‍ത്താവും 18 വയസുള്ള ഓട്ടിസം ബാധിച്ച മകളും അടങ്ങുന്നതാണ് ലക്ഷ്മിയുടെ കുടുംബം.  പ്രാദേശിക ക്ഷീരസംഭരണ കേന്ദ്രത്തില്‍ ദിവസവേതന ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ലക്ഷ്മി കുടുംബം പുലര്‍ത്തുന്നത്. 18 വര്‍ഷമായി പോളിത്തീന്‍ ഷീറ്റ് കൊണ്ട് മറച്ച ഷെഡിലാണ് താമസം. അടൂര്‍ തഹസില്‍ദാര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പരാതിക്കാരിക്ക് ഭൂമി പതിച്ചു നല്‍കാവുന്നതാണെന്ന് പറയുന്നു. എന്നാല്‍ ജലസേചന പ്രത്യേക അനേ്വഷണവിഭാഗം ചീഫ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പരാതിക്കാരിയുടെ വീട് നിയമവിരുദ്ധമായി നിര്‍മിച്ചതാണെന്നും ഭൂമി പതിച്ചു നല്‍കാനാവില്ലെന്നും പറയുന്നു. വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ച് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും പരിഗണന അടിയന്തരമായി അര്‍ഹിക്കുന്ന കുടുംബമാണ് പരാതിക്കാരിയുടേതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.  കൈവശമുള്ള ഭൂമിയില്‍ അഞ്ചു സെന്റിനെങ്കിലും പട്ടയം നല്‍കാന്‍ വേണ്ടി ചട്ടങ്ങളില്‍ പ്രതേ്യക ഇളവ് അനുവദിക്കാനാകുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ദുരന്തങ്ങള്‍ മാത്രം കൂട്ടായുള്ള ഒരു കുടുംബത്തിന് സ്വന്തമായൊരു സ്ഥലം അനുവദിക്കേണ്ടത് അനിവാര്യമാണെന്ന് ഉത്തരവില്‍ പറയുന്നു.  ഭൂരഹിതരില്ലാത്ത കേരളം പദ്ധതി സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുകയാണ്.  എല്ലാവര്‍ക്കും ഭൂമിയും പാര്‍പ്പിടവും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ട്.  സര്‍ക്കാരിന്റെ ഈ പദ്ധതിയിലോ മറ്റ് ഭവന പദ്ധതിയിലോ പരാതിക്കാരിയെ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതല്ലെങ്കില്‍ പരാതിക്കാരിക്ക് ഉചിതമായ സ്ഥലത്ത് ഭൂമി അനുവദിച്ച് ഗൃഹനിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കണമെന്ന തഹസില്‍ദാറുടെ റിപോര്‍ട്ട് നടപ്പാക്കണമെന്ന് കമ്മീഷന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss