|    Aug 20 Mon, 2018 6:56 pm
FLASH NEWS

നിര്‍ധന കുടുംബത്തിന് എസ്ഡിപിഐയുടെ കൈത്താങ്ങ്

Published : 10th April 2018 | Posted By: kasim kzm

വെഞ്ഞാറമൂട്: നിര്‍ധനകുടുംബത്തിന് എസ്ഡിപിഐയുടെ കൈത്താങ്ങ്. വേറ്റിനാട് സ്വദേശിയായ യുവതിക്കാണ് എസ്ഡിപിഐ വെമ്പായം പഞ്ചായത്ത് കമ്മിറ്റിയുടെ സഹായഹസ്തം തുണയായത്.
സ്വന്തമായി വസ്തുഇല്ലാത്ത യുവതിക്ക് പഞ്ചായത്ത് കമ്മിറ്റി മൂന്ന് സെന്റ് വസ്തു വാങ്ങി നല്‍കുകയായിരുന്നു. കഴിഞ്ഞദിവസം വെമ്പായം പഞ്ചായത്ത് പ്രതിനിധി സഭയില്‍ വസ്തുവിന്റെ രേഖകള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ യുവതിക്ക് കൈമാറി.
ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, സെക്രട്ടറി ഇര്‍ഷാദ് കന്യാകുളങ്ങര മണ്ഡലം പ്രസിഡന്റ് നാസര്‍ കൊപ്പം, സജീര്‍ കന്യാകുളങ്ങര, എഎം അന്‍സാര്‍, അജീം ചിറമുക്ക് സംബന്ധിച്ചു. എസ്ഡിപിഐ മാണിക്കല്‍ പഞ്ചായത്ത് കമ്മിറ്റി മറ്റൊരു കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ നിര്‍മാണസ്ഥലം നേതാക്കള്‍ സന്ദര്‍ശിക്കുകയും പണിയുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss