|    Jul 23 Sun, 2017 10:26 pm
FLASH NEWS

നിര്‍ധനര്‍ക്ക് പരിശീലനമൊരുക്കി പബ്ലിക് റഫറന്‍സ് ലൈബ്രറി

Published : 22nd July 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: കുറഞ്ഞ ചെലവില്‍ ക്ലാസുകള്‍ നല്‍കി സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ഉദ്യോഗാര്‍ഥികളെ പിഎസ്‌സി പരീക്ഷയ്ക്ക് പ്രാപ്തരാക്കി സുല്‍ത്താന്‍ ബത്തേരി പബ്ലിക് റഫറന്‍സ് ലൈബ്രറി.
കഴിഞ്ഞ എട്ടു വര്‍ഷമായി തുടര്‍ന്നുവരുന്ന പിഎസ്‌സി പരീശീലനം വഴി 500ലധികം ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടുണ്ട്.
സ്വകാര്യ പിഎസ്‌സി പരിശീലന കേന്ദ്രങ്ങള്‍ ഉയര്‍ന്ന ഫീസ് ഈടാക്കുമ്പോഴാണ് ലൈബ്രറിയുടെ സഹായം സാധാരണക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഗുണകരമാവുന്നത്.
മികച്ച അധ്യാപകരുടെ സേവനവും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുന്നു. ഇവിടെ പരിശീലിക്കുന്നവര്‍ക്കു റഫറന്‍സിനായി നിരവധി പുസ്തകങ്ങളും ലൈബ്രറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലുമാണ് പരിശീലനം.
ഇതുവരെ എട്ടു ബാച്ചുകളിലായി 800 ഉദ്യോഗാര്‍ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി. ഇതില്‍ 500ഓളം പേര്‍ക്ക് ജോലിയും ലഭിച്ചു.
കൂടാതെ നൂറിലധികം പേര്‍ വിവിധ വകുപ്പുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനം പ്രതീക്ഷിച്ചിരിക്കുകയാണ്.
2012 എല്‍പിഎസ്എ, യുപിഎസ്എ എന്നിവയില്‍ ഒന്നാം റാങ്കും ഇവിടെ പരിശീലനം നേടിയവര്‍ക്കു ലഭിച്ചിരുന്നു.
കെഎസ്എഫ്ഇ, പോലിസ്, എല്‍ജിഎസ്, എല്‍ഡിസി തുടങ്ങി വിവിധ തസ്തികകളില്‍ ഇവിടെ പരിശീലനം നടത്തിയവര്‍ ജോലി ചെയ്തുവരുന്നു.
കഴിഞ്ഞ ദിവസം ഒമ്പതാമത്തെ ബാച്ച് പ്രവര്‍ത്തനം തുടങ്ങി. ഈ ബാച്ചില്‍ 35 ഉദ്യോഗാര്‍ഥികള്‍ പ്രവേശനം നേടിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക