|    Sep 20 Wed, 2017 6:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം; പോപുലര്‍ ഫ്രണ്ട് കാംപയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Published : 5th September 2016 | Posted By: SMR

Popular_Front_

തിരുവനന്തപുരം: ‘നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്തു നടക്കും. വൈകീട്ട് 4.30 നു തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന പരിപാടി പോപുലര്‍ ഫ്രണ്ട് ദേശീയസമിതിയംഗം പ്രഫ. പി കോയ ഉദ്ഘാടനം ചെയ്യും.
ഡോ. എ നീലലോഹിതദാസന്‍ നാടാര്‍, ഭാസുരേന്ദ്രബാബു, ഗോപിനാഥന്‍ പിള്ള, വി സുരേന്ദ്രന്‍പിള്ള, എ എസ് അജിത്കുമാര്‍, കെ രാമന്‍കുട്ടി, വിഴിഞ്ഞം സഈദ് മൗലവി, ആര്‍ അജയന്‍, കുന്നുകുഴി എസ് മണി, കെ എച്ച് നാസര്‍, റെനി ഐലിന്‍, അര്‍ഷദ് മൗലവി അല്‍ ഖാസിമി, സി എ റഊഫ്, അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ്, എല്‍ നസീമ, ഡോ. എ നിസാറുദ്ദീന്‍, പ്രഫ. അബ്ദുല്‍ റഷീദ്, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, തുടങ്ങിയവര്‍ പങ്കെടുക്കും. ഒരുമാസം നീണ്ടു നില്‍ക്കുന്ന കാംപയിന്‍ 30ന് സമാപിക്കും. പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, ഗൃഹസന്ദര്‍ശനം, വാഹനപ്രചാരണം, ജനജാഗ്രതാ സദസ്സുകള്‍, ടേബിള്‍ ടോക്ക്, പൊതുയോഗങ്ങള്‍, തെരുവുനാടകം, ജനമഹാസമ്മേളനം എന്നിവ കാംപയിനിന്റെ ഭാഗമായി നടത്തും.
സംഘപരിവാരം ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്ന വെറുപ്പും വിദ്വേഷവും ജനങ്ങളുടെ സൈ്വരജീവിതത്തിനു ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി വര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തങ്ങളുടെ അധികാര സംസ്ഥാപനത്തിനുവേണ്ടി ആര്‍എസ്എസ് ഉയര്‍ത്തിയ പശുദേശീയത രാജ്യത്തെ ഏറ്റവും വലിയ ക്രമസമാധാനപ്രശ്‌നമായി വളര്‍ന്ന സാഹചര്യമാണുള്ളത്. സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയം മുസ്‌ലിംകളെയും ദലിതുകളെയും ആക്രമിക്കാനും കൊലപ്പെടുത്താനുമാണ് ആഹ്വാനം നടത്തുന്നത്. കേന്ദ്രമന്ത്രിമാരും പാര്‍ലമെന്റംഗങ്ങളും വരെ പരസ്യമായി അക്രമത്തിനും കലാപത്തിനും ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു.
ഘര്‍വാപ്പസിയുടെ പേരില്‍ വര്‍ഗീയധ്രുവീകരണത്തിന് ശ്രമിച്ചവര്‍, മുസ്‌ലിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കള്‍ക്കിടയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന് പ്രചരിപ്പിക്കുകയാണു സംഘപരിവാരം. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തി രാഷ്ട്രീയ നേട്ടത്തിനു ശ്രമിക്കുന്ന വര്‍ഗീയശക്തികളുടെ കുതന്ത്രം തുറന്നുകാട്ടുകയാണ് കാംപയിന്റെ ലക്ഷ്യമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക